എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി മരിച്ചു

കോഴിക്കോട്: കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി പള്ളിത്താഴത്ത് ഷൈനി (57) ആണ് മരിച്ചത്. എലിപ്പനി ബാധയെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

Kozhikode

Aug 12, 2026, 10:25 am GMT+0000
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിൽ എന്ന പത്തൊൻപതുകാരനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയായിരുന്ന പതിനഞ്ചുകാരിയെ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് പ്രതി തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പീഡനശേഷം പെൺകുട്ടിയെ വീട്ടിനടുത്ത് ഇറക്കി വിട്ടു. പെൺകുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട രക്ഷകർത്താക്കൾ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം മനസ്സിലാക്കിയത്. തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.സംശയകരമായ […]

Kozhikode

Aug 12, 2026, 10:22 am GMT+0000
കെഎം ബഷീർ കേസ്; സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കും, അഡ്വ സന്തോഷിനെ നിയമിക്കാൻ ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: കെഎം ബഷീർ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ച് സർക്കാർ. സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറായി അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിൻ്റെ തീരുമാനം. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബഷീറിൻ്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവിൽ കേസിൽ വിചാരണ പുരോ​ഗമിക്കുകയാണ്. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിൻറെ പേരിലുള്ളതായിരുന്നു കെ‌എം ബഷീറിനെ ഇടിച്ച […]

Kozhikode

Aug 12, 2026, 10:21 am GMT+0000
മോഷണം തടയാൻ പോലീസിന്റെ ക്ലാസ്, കേട്ടിരുന്നത് സാക്ഷാൽ കള്ളൻ, സംശയംതോന്നി പൊക്കിയപ്പോൾ മോഷണമുതൽ കൈയിൽ

തൃശ്ശൂർ: റെയിൽവേ സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ മോഷണം പെരുകിയതോടെ യാത്രക്കാരെ ബോധവത്കരിക്കാനാണ് തൃശ്ശൂർ റെയിൽവേ പോലീസ് ക്ലാസ് നടത്തിയത്. യാത്രക്കാർ കൂടിയിരുന്ന രണ്ടാം പ്ലാറ്റ്ഫോമിൽ ക്ലാസ് തുടങ്ങിയപ്പോൾ യാത്രക്കാരിൽ ഒരാൾ അസ്വസ്ഥനായിരിക്കുന്നത് പോലീസ് ശ്രദ്ധിച്ചു. ക്ലാസിനിടെ ഇയാൾ അവിടെനിന്നുമാറി ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് പോകുകയും ചെയ്തു. ക്ലാസുമായി പോലീസ് ഒന്നാം പ്ലാറ്റ്ഫോമിലെത്തിയപ്പോഴും ഇയാൾ അവിടെനിന്നു മാറി. സംശയം തോന്നി പോലീസ് പിടികൂടി ചോദ്യംചെയ്തപ്പോൾ യാത്രാരേഖകളില്ലാതിരുന്ന ഇയാളിൽനിന്ന്‌ വിലകൂടിയ മൊബൈൽ ഫോൺ കണ്ടെത്തി. ഞായറാഴ്ച ഹുഗ്ലി എക്സ്പ്രസിൽ ശാസ്താംകോട്ടയിൽനിന്ന്‌ ബെംഗളൂരുവിലേക്ക് […]

Kozhikode

Aug 12, 2026, 10:19 am GMT+0000
ഇരിങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മേത്തോടി കടവിൽ ബലിതർപ്പണം; നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു

ഇരിങ്ങൽ: ഇരിങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മേത്തോടി കടവിൽ വച്ച് കർക്കിടക വാവുബലി തർപ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളാണ് പിതൃതർപ്പണ ചടങ്ങുകളിൽ പങ്കെടുത്തത്. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന ചടങ്ങുകൾക്ക് ശ്രീ സുഗതൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.

Kozhikode

Aug 12, 2026, 10:08 am GMT+0000
ദിനദയാൽ ഗ്രാമസേവാസമിതിയുടെ നേതൃത്വത്തിൽ പയ്യോളി കടപ്പുറത്ത് കർക്കിടക വാവുബലി

പയ്യോളി: ദിനദയാൽ ഗ്രാമസേവാസമിതിയുടെ നേതൃത്വത്തിൽ പയ്യോളി കടപ്പുറത്ത് കർക്കിടക വാവുബലി തർപ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളാണ് പിതൃതർപ്പണത്തിനായി കടപ്പുറത്ത് എത്തിയത്. സുജിത്ത് ശാന്തി മാഹി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

Kozhikode

Aug 12, 2026, 9:57 am GMT+0000
ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണം പൂർത്തിയായി

പയ്യോളി : ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന കർക്കിടക വാവുബലി തർപ്പണത്തിൽ നാലായിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു. കോഴിക്കോട് ശ്രേഷ്ഠാചാര സഭയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്. ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഈ വർഷം ക്ഷേത്ര സംരക്ഷണ സമിതി ഒരുക്കിയിരുന്നത്. ഒരേസമയം 400-ലധികം പേർക്ക് ബലിതർപ്പണം നടത്താനുള്ള സജ്ജീകരണങ്ങൾ ഉണ്ടായിരുന്നു. മണിയൂർ പഞ്ചായത്തിലെ 28 അംഗ രക്ഷാമിത്രം സുരക്ഷാ ടീം, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ പൂർണ്ണ മേൽനോട്ടത്തിലാണ് സുരക്ഷ ഉറപ്പാക്കിയത്. ഇതിനുപുറമെ ആംബുലൻസ്, അടിയന്തര […]

Kozhikode

Aug 12, 2026, 9:53 am GMT+0000
കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം; തിരുവനന്തപുരം – എറണാകുളം സർവീസ് ഉദ്ഘാടനം നാളെയില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം. നാളെ ഉദ്ഘാടനം തീരുമാനിച്ച തിരുവനന്തപുരം – എറണാകുളം ബസ് മറ്റൊരു ദിവസം നിരത്തിലിറക്കും. ആലപ്പുഴ ബംഗളൂരു ബസിൻറെ ഉദ്ഘാടന തീയതിയിൽ മാറ്റമില്ല. 16ന് കെ സി വേണുഗോപാൽ എംപി ആലപ്പുഴയിൽ ഫ്ലാഗ് ഓഫ് ചെയ്യും. നാളെ തമ്പാനൂരിൽ റീഫർബിഷ്ഡ് ബസുകളുടെ ഫ്ലാഗ് ഓഫ് നടക്കും. മറ്റന്നാൾ വെട്ടുകാട് -വേളാങ്കണ്ണി ബസിൻറെ ഉദ്ഘാടനവും നടക്കും. ഇതെല്ലാം കഴിഞ്ഞശേഷം തിരുവനന്തപുരം എറണാകുളം ബിസിനസ് ക്ലാസ് ബസ് നിരത്തിലിറക്കും. […]

Kozhikode

Aug 12, 2026, 8:04 am GMT+0000
കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: മുൻ ഡയറക്ടർ റെനീഷ് 100 പവൻ സ്വർണം വിറ്റെന്ന് കണ്ടെത്തൽ

വടകര: കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ റെനീഷ് സ്വർണം വിറ്റെന്ന് കണ്ടെത്തൽ. നിക്ഷേപമായി വാങ്ങിയ 100 പവൻ സ്വർണമാണ് വിറ്റത്. സ്വർണ നിക്ഷേപം വാങ്ങിയത് 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ്. ആദ്യം പണയം വെച്ച സ്വർണം പിന്നീട് വിൽക്കുകയായിരുന്നു. റെനീഷ് അടക്കം 3 പ്രതികളും റിമാൻഡിൽ തുടരുകയാണ്. ഇബ്രാഹിം ഹാജി എന്ന നിക്ഷേപകൻ തീ കൊളുത്തി ജീവനൊടുക്കിയതോടെയാണ് കടത്തനാട് ലേബർ സൊസൈറ്റിയിലെ തട്ടിപ്പ് പുറത്തായത്. ഒരു കുടുംബത്തിലെ പലരുടേതുമായി 100 […]

Kozhikode

Aug 12, 2026, 8:03 am GMT+0000
അർജുൻ ആയങ്കിയുടെ മൊബൈൽ കണ്ടെത്തി; ആഭ്യന്തരമന്ത്രിക്കെതിരെ പോസ്റ്റിട്ടത് ഇതിൽ നിന്നെന്ന് സംശയം

കണ്ണൂർ: ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊബൈൽ കണ്ടെടുത്ത് പൊലീസ്. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈൽ കണ്ടെത്തിയത്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. പുലർച്ചെ ആറുമണിയോടെയാണ് അപ്പാർട്ട്‌മെന്റിൽ തെളിവെടുപ്പ് നടത്തിയത്. ആയങ്കിയെ അറസ്റ്റ് ചെയ്യുമ്പോൾ ഒരു മൊബൈൽ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പുറമെയാണ് ഒരു മൊബൈൽ കൂടി പൊലീസ് കണ്ടെത്തുന്നത്. അതേസമയം പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഇന്നലെ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ […]

Kozhikode

Aug 12, 2026, 7:55 am GMT+0000