പയ്യോളി: ഓട്ടത്തിനിടയില്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. നാല് മണിക്ക് കോഴിക്കോട് എത്തിച്ചേരേണ്ട കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്സിന്റ്റെ അവസാന ബോഗികളില്‍ നിന്നാണ് പുക ഉയര്‍ന്നത്.
ഇരിങ്ങല്‍ ഭാഗത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീട്ടുകാരാണ് സംഭവം ശ്രദ്ധിച്ചത്. വണ്ടി പിന്നീട് പയ്യോളി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം ലോക്കോ പൈലറ്റ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
തീവണ്ടിയുടെ ബ്രേക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ് സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. രൂക്ഷമായ ഗന്ധവും പുകയും ഉയര്‍ന്നത് ഏവരെയും പരിഭ്രാന്തിയിലാഴ്ത്തി. പിന്നീട് പ്രശ്നം പരിഹരിച്ച ശേഷം വണ്ടി യാത്ര തുടര്‍ന്നു.