കൊയിലാണ്ടി: നന്തിയിൽ തേങ്ങാ കൂടക്ക് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ 11മണിയോടെ കൂടിയാണ് ചിങ്ങപുരം നവാസിന്റെ വീടിനോട് ചേർന്നുള്ള തേങ്ങ കൂടക്കാണ് തീ പിടിച്ചത്. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും രണ്ടുമണിക്കൂറോളം ഉള്ള കഠിന പ്രയത്നത്തിന്റെ ഫലമായി തീ കെടുത്തുകയും ചെയ്തു.
രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു. തേങ്ങക്കും കെട്ടിടത്തിനും കൂടി ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻറെ നേതൃത്വത്തിൽ. ഗ്രേഡ് എ എസ് ടി ഓ മാരായ പ്രദീപ്, ജനാർദ്ദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ, ഇർഷാദ്, ബിനീഷ് വി.കെ, ബബീഷ് പി.എം, റിനീഷ് പി കെ, ഷാജു, ഹോംഗാർഡ് മാരായ ഓംപ്രകാശ്, സുജിത്ത് എന്നിവരും നാട്ടുകാരും തീ അണക്കുന്നതിൽ ഏർപ്പെട്ടു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ, വാർഡ് മെമ്പർ ഭാസ്കരൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.