തുറയൂർ: ജല വിനിയോഗം, ജലസംരക്ഷണ സന്ദേശം വിദ്യാർത്ഥികളിലും പൊതുസമൂഹങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി തുറയൂരിൽ ജലസന്ദേശ സാംസ്കാരിക പരിപാടി “കിറ്റി ഷോ” സംഘടിപ്പിച്ചു. “കിറ്റി ഷോ” യുടെ ഉദ്ഘാടനം പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എം രാമകൃഷ്ണൻ, സെക്രട്ടറി കെ കൃഷ്ണകുമാർ, സജിത കെ.ടി എന്നിവർ സംസാരിച്ചു. എ കെ കുട്ടികൃഷ്ണൻ സ്വാഗതവും ടികെ ദിപിന നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ 7 സ്കൂളുകളിൽ “കിറ്റി ഷോ” സംഘടിപ്പിച്ചു.