വടകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് സാംസ്കാരികവേദി മാതൃ ഭാഷാദിനാചരണം നടത്തി. കെ എസ് എസ് പി യു തോടന്നൂർ ബ്ലോക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിനാചരണം ബ്ലോക്ക് സാംസ്കാരിക വേദി ചെയർമാൻ പി. പി. കുട്ടികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ മധു കടത്തനാട് ഉദ്ഘാടനം ചെയ്തു.
![](https://payyolionline.in/wp-content/uploads/2023/11/xd-300x180.jpg)
കെ എസ് എസ് പി യു തോടന്നൂർ ബ്ലോക്ക് സംസ്കാരികവേദിയുടെ മാതൃഭാഷാ ദിനാചാരണം സാഹിത്യകാരൻ മധു കടത്തനാട് ഉദ്ഘാടനം ചെയ്യുന്നു.
കെ എസ് എസ് പി യു ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. കെ. കുട്ടിമാസ്റ്റർ, എം. ചെക്കായി, ബ്ലോക്ക് ഭാരവാഹികളായ എൻ. കെ. ബാലകൃഷ്ണൻ, പി. എം. കുമാരൻ മാസ്റ്റർ, പി. ശങ്കരൻ കലിക, കെ. ടി. നാണു, കെ. പി. ബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗാനസദ്യ, കവിതാലാപനം, സിനിമാ പാട്ടുകൾ, കഥാവതരണം തുടങ്ങിയവയും അരങ്ങേറി.