സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടകരുമായി ആദ്യ വിമാനം മെയ് 10ന് പുറപ്പെടും

news image
May 6, 2025, 4:51 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും ആദ്യ വിമാനം മെയ് പത്താം തീയതി പുലർച്ചെ 1.05ന് പുറപ്പെടും. ആദ്യ വിമാനമായ  ഐഎക്സ്3011ലെ ഹാജിമാർ മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് റിപ്പോർട്ട് ചെയ്യണം.

രണ്ടാമത്തെ വിമാനമായ ഐഎക്സ്3031 യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ ഉച്ചക്ക് ശേഷം മൂന്ന് മണിക്കും റിപ്പോർട്ട് ചെയ്യണം. ഹാജിമാർ ലഗേജുമായി  കോഴിക്കോട് വിമാനത്താവളത്തലെ പില്ലർ നമ്പർ 5-ന് സമീപമാണ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും ഹാജിമാരോടൊപ്പം യാത്രയാകുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഹാജിമാരെ നേരിട്ട് അറിയിക്കുന്നതാണ്. മെയ് 22നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീർത്ഥാടകർ കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്.

കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം മെയ് 11ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തിൽ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയിൽ നിന്നുള്ള 73 തീർത്ഥാടകരും മാഹിയിൽ നിന്നുമുള്ള 31 പേരുമുൾപ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരിൽ നിന്നും യാത്രയാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe