വ്യാജ വാർത്ത: ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിനും സിൻഹുവക്കും ഇന്ത്യയിൽ വിലക്ക്

news image
May 14, 2025, 10:34 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യാ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന്റെ പ്രചാരണങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിച്ചതിന് ചൈനീസ് ഉടമസ്ഥതയിലുള്ള സിൻഹുവ ന്യൂസ് ഏജൻസിയുടെയും ഗ്ലോബൽ ടൈംസിന്റെയും എക്‌സ് ഹാൻഡിലുകൾ ഇന്ത്യ നിരോധിച്ചു.

സ്ഥിരീകരിക്കാത്ത വസ്തുതകളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനെതിരെ ചൈനയിലെ ഇന്ത്യൻ എംബസി പ്രാദേശിക മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.

ഓപറേഷൻ സിന്ദൂറിനിടെ പാകിസ്താൻ മൂന്ന് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഗ്ലോബൽ ടൈംസ് കഴിഞ്ഞദിവസം തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വസ്തുതകൾ പരിശോധിക്കാൻ ഇന്ത്യ അവരോട് ആവശ്യപ്പെട്ടിരുന്നു. ‘ഉറവിടങ്ങൾ പരിശോധിക്കാതെ മാധ്യമങ്ങൾ അത്തരം വിവരങ്ങൾ പങ്കിടുമ്പോൾ, അത് ഉത്തരവാദിത്തത്തിലും പത്രപ്രവർത്തന നൈതികതയിലും ഉള്ള ഗുരുതരമായ വീഴ്ചയെ പ്രതിഫലിപ്പിക്കുന്നുവെന്ന് എംബസി ട്വീറ്റ് ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe