കടയ്ക്കാവൂരിന് സമീപം റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്റര്‍സിറ്റി, കന്യാകുമാരി-പുനലൂര്‍, വഞ്ചിനാട്, തിരുവനന്തപുരം – കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. കൂടാതെ വൈദ്യുതി തകരാറ് മൂലവും വര്‍ക്കല വരെ തിരുവനന്തപുരത്തു നിന്നും ഉള്ള വണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.

പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം റൈഡിഖി സമീപം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിയച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്- വടക്കു കിഴക്ക് ഭാഗത്തേക്ക് നീങ്ങി വൈകുന്നേരത്തോടെ തീവ്ര ന്യുനമർദ്ദമായി മാറാൻ സാധ്യത.
അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഉടനീളം വ്യാപക മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിൽ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ് 29ന് (വ്യാഴാഴ്ച) സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. എറണാകുളം ജില്ലയുടെ തീരമേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുനമ്പം മുതൽ മറുവക്കാട് വരെയാണ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സമീപത്തുള്ള ആലപ്പുഴ, തൃശൂർ ജില്ലകളുടെ തീരങ്ങളിലും റെഡ് അലർട്ട് ആണ്. പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങളും അടച്ചു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            