കൊയിലാണ്ടി: സ്വന്തം വീട്ടിൽ നിന്ന് തന്നെ രക്ഷിതാക്കൾ കുട്ടികളെ മയക്കുമരുന്നിന്റെ ദൂഷഫലങ്ങൾ പറഞ്ഞു മനസ്സിലാക്കണമെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കൊയിലാണ്ടി ലീഗൽ സർവീസ് കമ്മിറ്റിയുടെ ചെയർമാനും ജില്ലാ ജഡ്ജിയുമായ കെ നൗഷാദ് അലി പറഞ്ഞു. എം.ഇ.എസ്. കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയും കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണവും എം.ഇ.എസ് .കോഴിക്കോട് ജില്ലാ ഭാരവാഹികൾക്ക് നൽകിയ സ്വീകരണയോഗത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും പഠനോപകരണങ്ങളും ജഡ്ജി കെ. നൗഷാദ് അലിയും കൊയിലാണ്ടി എസ് എച്ച് .ഓ ശ്രീലാൽ ചന്ദ്രശേഖരൻ എന്നിവരും ചേർന്ന് വിതരണ ഉദ്ഘാടനം നിർവഹിച്ചു. എം.ഇ.എസ് .കോഴിക്കോട് ജില്ലാ ഭാരവാഹികളായ ജില്ലാ പ്രസിഡൻറ്. കെ. വി .സലിം , ജില്ലാ ജനറൽ സെക്രട്ടറി ഡോ . ഹമീദ് ഫസൽ, ട്രഷറർ ബി എം സുധീർ ഉപഹാരങ്ങളും ആരാർണവും സമർപ്പിച്ചു. സ്വീകരണത്തിനു മറുപടിയും നൽകി. ലോക കേരള സഭ അംഗവും എം.ഇ.എസ് താലൂക്ക് വൈസ് പ്രസിഡണ്ടുമായ പി കെ കബീർ സലാല അതിഥികളെ പരിചയപ്പെടുത്തി സംസാരിച്ചു.
എം.ഇ. എസ്.കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് പ്രൊഫസർ .വി .കുട്ടൂസ അധ്യക്ഷൻ വഹിച്ചു. കൊയിലാണ്ടി പോലീസ് എസ് എച്ച് ഓ ശ്രീലാൽ ചന്ദ്രശേഖരൻ മുഖ്യ അതിഥിയായിരുന്നു. ഡോ. കെ വി സലിം, ഹമീദ് ഫസൽ, പി .കെ .കബീർ സലാല, കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ദിലീപ് കരയാട്ട്, വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ, സി. ടി ഷക്കീർ ഹുസൈൻ, ബി എം സുധീർ, പി .പി. അബ്ദുള്ള, കെ. ഫൈസൽ, എന്നിവർ സംസാരിച്ചു . ജനറൽ സെക്രട്ടറി എസ് . എം റിയാസ് സ്വാഗതവും ട്രഷറർ വി .പി ബഷീർ നന്ദിയും പറഞ്ഞു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            