കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള നിർമ്മിച്ചു നൽകുന്ന സ്വപ്ന വീടുകളുടെ താക്കോൽദാനം നടന്നു. രാവിലെ 10 ന് മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ചെലങ്ങിച്ചാലിലാണ് വീടുകൾ ഉള്ളത്. 5 സെന്റ് സ്ഥലത്ത് 850 ചതുര അടി വിസ്തീർണത്തിൽ മുള്ള ആറു വീടുകളാണ് നിർമ്മിച്ചു നൽകിയത്.


ഓരോ വീടിനും 20 ലക്ഷം രൂപ വീതം ചെലവായി. ഒന്നരക്കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്. പിന്നീട് ഒരു നിലകൂടി പണിയാൻ കഴിയുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. സംഘടനയുടെ അംഗങ്ങളിൽ നിന്നും പിരിവെടുത്താണ് പദ്ധതി നടപ്പാക്കിയത്. ഗുണഭോക്താക്കളിൽ നാലുപേർ വർക്ക് ഷോപ്പ് മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എംഎൽഎമാരായ ടി സിദ്ദീഖ്, ഐസി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് കെജി ഗോപകുമാർ, ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്, ജോയിൻ സെക്രട്ടറി സുരേഷ് കുമാർ,, ജില്ലാ പ്രസിഡണ്ട് പ്രസാദ് കുമാർ , സെക്രട്ടറി കെ എൻ പ്രശാന്തൻ, ട്രഷറർ എ സി അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            