
കൊയിലാണ്ടി : സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്റ് മനോജ് വൈജയന്തത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നാഷണൽ വൈസ് പ്രസിഡന്റ് ബെന്നി .എം.ജെ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. സി.കെ. ലാലു, ജോസ് കണ്ടോത്ത്, മുരളി മോഹൻ,കെ.സുരേഷ് ബാബു, എം. ജതീഷ് ബാബു, ഇ.ചന്ദ്രൻ,അരുൺ മണമൽ , തുടങ്ങിയവർ സംസാരിച്ചു.

മനോജ് വൈജയന്തം പ്രസിഡന്റ്

കെ.സുരേഷ് ബാബു സെക്രട്ടറി
പുതിയ ഭാരവാഹികളായി മനോജ് വൈജയന്തം – പ്രസിഡന്റ്,പി.കെ.ബാബു – വൈസ് പ്രസിഡന്റ്, കെ.സുരേഷ് ബാബു – സെക്രട്ടറി, അരുൺ മണമൽ ജോ-സെക്രട്ടറി, മുരളീ മോഹൻ -ട്രഷറർ , ഇ. ചന്ദ്രൻ – പി.ആർ.ഒ, മുരളിധരൻ – ഡയറക്ടർ, അനിത മനോജ് – സിനിയററ്റ് ചെയർ പേഴ്സൺ എന്നിവർ ചുമതലയേറ്റു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            