പയ്യോളിയിൽ ബി ജെ പി ഉന്നത വിജയികളെ അനുമോദിച്ചു

news image
Jun 7, 2025, 2:40 pm GMT+0000 payyolionline.in

പയ്യോളി:  ബി ജെ പി പയ്യോളി സൗത്ത് 27-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിഖ്യത്തിൽ യു എസ് എസ്, എസ് എസ് എൽ സി, പ്ലസ്‌ റ്റു  പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ദേവശൃംഖ പി , ദേവ പ്രിയ പി, അന്ന ഫിയ,എൻ ആർ അർണവ് , അഭിഷേക്,പി,, വൈഗ ലക്ഷ്മി പി.പി എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

നിരയിൽ ഗോപാലൻ്റെ അധ്യക്ഷതയിൽ ബി ജെ പി വടകര ജില്ലാ വൈസ്. പ്രസിഡണ്ട് നിഷാ ഗരീഷ് പരിപാടി ഉദ്ഘാടനംചെയ്തു. കെ.പി റാണാപ്രതാപ്, ശിവപ്രകാശ് കളരിപ്പടി, പി കെ അജയൻ , കെ വി പ്രദീപൻ , എ പി പുഷ്പരാജ്  , സുലോചന ഹരിദാസ്, എന്നിവർ സംസാരിച്ചു. കണ്ണംവെള്ളി ദാസൻ നന്ദി പറഞ്ഞു. വിദ്യാർത്ഥികൾക്ക് മൊമെൻ്റൊയും പുസ്തകവും നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe