ആലക്കോട് : സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. തളിപ്പറമ്പ് നെല്ലിപ്പറമ്പ് സ്വദേശി എം മുഹമ്മദ് ഷാഹിദ് (19) ആണ് മരിച്ചത്. ഞായർ വൈകിട്ട് 5.30ന് കൂവേരി കടവ് കൊട്ടക്കാനം ഭാഗത്തായിരുന്നു അപകടം. ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി ഷാഹിദും സുഹൃത്തുക്കളും കടവിലെത്തി കുളിക്കാൻ ഇറങ്ങിയതായിരുന്നു. നീന്തി തുടങ്ങിയപ്പോൾ തന്നെ ഒഴുക്കിൽപ്പെട്ട ഷാഹിദ് മുങ്ങിപ്പോയി. കൂടെയുള്ളവർ ബഹളം വെച്ചതിനെ തുടർന്ന് ഓടി എത്തിയ പ്രദേശവാസികളിൽ ചിലർ വെള്ളത്തിലേക്ക് ചാടി ഷാഹിദ് മുങ്ങിപ്പോയ സ്ഥലത്തുനിന്നും 10 മീറ്റർ താഴെ വെച്ച് കണ്ടെത്തുകയായിരുന്നു.
ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ഉടൻ തന്നെ പരിയാരത്തുള്ള ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം പിന്നീട് സംസ്കരിക്കും. പി അബ്ദുല്ലത്തീഫ് – എം ഷെരീഫ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : സഫ്വാന, സുഫൈദ്, ഷഹീൻ.