ബി ടി എം ഹയർസെക്കൻഡറി സ്കൂൾ ഭൂഗർഭ മത്സ്യങ്ങളെ സംബന്ധിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു

news image
Jun 20, 2025, 12:33 pm GMT+0000 payyolionline.in

 

തുറയൂർ : ബി ടി എം ഹയർസെക്കൻഡറി സ്കൂൾ സ്കോളേഴ്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ ഭൂഗർഭമ മത്സ്യങ്ങളെ സംബന്ധിച്ചുള്ള പഠന ക്ലാസ് സംഘടിപ്പിച്ചു.

ഡൽഹി ശിവ്നാടാർ സർവ്വകലാശാല ഗവേഷക വിദ്യാർഥിയായ ടാനിയ ആൻ വർഗീസ് നേതൃത്വം നൽകി. പ്രസ്തുത ചടങ്ങ് സ്കൂൾ പ്രധാന അധ്യാപിക പി കെ സുചിത്ര ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി സി എ നൗഷാദ് ജീവശാസ്ത്ര അധ്യാപകൻ അശ്വിൻ ബാബുരാജ് എന്നിവർ സംസാരിച്ചു.

കോഴിക്കോട് ജില്ലാ സ്പീഷിസായി തിരഞ്ഞെടുത്ത പാതാള പൂന്താരകൻ തുടങ്ങിയ ഭൂഗർഭ മീനുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ക്ലാസിൽ സംസാരിച്ചു. സ്കൂൾ പരിസരത്ത് നടത്തിയ പഠനത്തിൽ നിന്നും യൂറോ പെൽറ്റിഡ്‌ വിഭാഗത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe