കൊയിലാണ്ടി അരങ്ങാടത്ത് നിന്ന് പുഴുവരിച്ച കോഴിയിറച്ചി പിടികൂടി

news image
Jun 21, 2025, 12:14 pm GMT+0000 payyolionline.in

കൊയിലാണ്ടി:ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഷവർമക്കും മറ്റുമായി തയ്യാറാക്കിവെച്ച കേടുവന്ന കോഴിയിറച്ചി പിടികൂടി.

ഷവർമക്ക് ഉപയോഗിക്കുന്ന തരത്തിൽ
എല്ല് ഒഴിവാക്കിയ ഇറച്ചിയാണ് ബക്കറ്റിലും സ്റ്റീൽ പാത്രത്തിലും സൂക്ഷിച്ച നിലയിൽ കണ്ടെടുത്തത്.
പുഴുവരിക്കുന്ന സ്ഥലത്താണ് ഇറച്ചി സൂക്ഷിച്ചിരിക്കുന്നതും. പരിസര പ്രദേശങ്ങളിലെ നിരവധി സ്ഥാപനങ്ങൾക്ക് ഷവർമ നിർമ്മിക്കു
ന്നതിനുള്ള ഇറച്ചി നൽകുന്ന സ്ഥാപനമാണ് ഇതെന്നാണ് വിവരം.

എൽഎസ്ജിഡി ജില്ലാ എൻഫോഴ്സ്മെന്റ് സ്കോഡ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം, ആരോഗ്യവകുപ്പ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ലീഡർ സി.കെ. രജീഷ്, എൽഎസ്ജിഡി ജോ. ഡയറക്ടർ
എൻ.എം. സംജിത്ത് കുമാർ
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എച്ച്ഐ പി.എസ്. അശ്വതി, എ. വിബേഷ്, ശുചിത്വ മിഷനിലെ
അരുൺ ബാലകൃഷ്ണൻ, എച്ച് ഐ എൻ. രാജൻ, പിങ്ക് പോലീസിലെ എസ്ഐമാരായ വി.കെ. ജമീല, കെ.പി. ലീന സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.കെ. നിഷ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe