ഒൻപതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, നാൽപത്തി ഒന്നായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

news image
Jun 21, 2025, 1:03 pm GMT+0000 payyolionline.in

.

മൂടാടി: ഒൻപതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, നാൽപത്തി ഒന്നായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി . തിരുവനന്തപുരം  നെയ്യാറ്റിൻകര സ്വദേശി കിണറവിള പുരയിടം വീട്ടിൽ ബിനോയ്‌ (26)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2022 ൽ ആണ് കേസ് ആസ്പദമായ സംഭവം, മൂടാടി മുത്തായം ബീച്ചിൽ മത്സ്യ ബന്ധനത്തിന് വന്ന പ്രതി,ബീച്ചിൽ കളിക്കുക ആയിരുന്ന കുട്ടിയെ പ്രതി താമസിക്കുന്ന ഷെഡ്‌ഡിലേക്ക് എടുത്ത് കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണി പെടുത്തുകയുയായിരുന്നു. പിന്നീട് സ്കൂളിൽ കുട്ടി ക്ലാസ്സിൽ ഉറങ്ങിയപ്പോൾ അദ്ധ്യാപകൻ രക്ഷിതാക്കളെ വിളിപ്പിക്കുകയും അവർ ചോദിച്ചപ്പോൾ ആണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. പിന്നീട് രക്ഷിതാക്കൾ പോലീസിൽ വിവരം അറിയിച്ചു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ എൻ സുനിൽകുമാർ ആണ് അന്വേഷിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe