കൊയിലാണ്ടി: ദീർഘദൂര ബസ്സുകൾ സർവീസ് പൂക്കാട് വഴിയല്ലാതെ പുതിയ ദേശീയ പാത വഴി കടന്ന് പോകുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
പൂക്കാടിന് പരിസര പ്രദേശത്തുള്ള ഒരു പാട് ജനങ്ങളാണ് ദീർഘദൂര ബസ്സുകൾ സർവ്വീസ് കൂടി പോവാതെ മുകളിൽ പുതിയ ദേശിയ പാത വഴി കടന്ന് പോകുന്നത് കൊണ്ട് കഷ്ടപ്പെടുന്നത്.
കണ്ണൂർ, വടകര, പയ്യോളി, കൊയിലാണ്ടി ഭാഗങ്ങളിൽ നിന്ന് ദീർഘദൂര ബസ്സിൽ കയറി പൂക്കാട് ഇറങ്ങി പരിസര പ്രദേശത്തേക്ക് പോവേണ്ട ആളുകളെ ദേശീയ പാതയുടെ നടുവിലൊ, ഇല്ലെങ്കിൽ തിരുവങ്ങൂരൊ ഇറങ്ങണം. രാത്രി കാലങ്ങളിൽ കൊയിലാണ്ടി – കോഴിക്കോട് ബസ്സുകൾ കൊയിലാണ്ടി പുതിബസ്റ്റാന്റിൽ നിന്ന് എട്ട് മണി വരെയെ അവസാന ബസ്സ് ഉണ്ടാവുകയുള്ളു.
പിന്നീട് ദീർഘദൂര ബസ്സുകളെ ആശ്രയിക്കുക മാത്രമെ രക്ഷയുള്ളൂ രാത്രി കാലങ്ങളിൽ പ്രായമായവരെയും, സ്ത്രീകളെയും കുട്ടികളെയും വഴിയിൽ ഇറക്കിവിടുകയൊ തിരുവങ്ങൂരിൽ ഇറക്കുകകയോ ആണ് ബസ്സുകൾ ചെയ്യുന്നത്.
ആർ ടി ഒ ഉൾപ്പെടെയുള്ള ട്രാൻസ്പോർട്ട് അധികാരികളും ട്രാഫിക്ക് പോലീസും എത്രയും പെട്ടെന്ന് പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ഇടപെട്ടണമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇത് പോലെ വീണ്ടും ഇറങ്ങേണ്ടി വരുമെന്നും ഡിവൈഎഫ്ഐക്കാർ പറഞ്ഞു.