പയ്യോളി: പ്രമുഖ കോൺഗ്രസ്സ് നേതാവും കാട്ടാംമ്പള്ളി സമര ഭടനുമായിരുന്നു
ഏഞ്ഞിലാടി മുസ്സയുടെ 18 -ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും, ഡയാലിസ് രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു. ചടങ്ങിൽ കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ കിറ്റ് വിതരണം നിർവ്വഹിച്ചു.
ശാന്തിക്ക് വേണ്ടി കിറ്റ് നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഏറ്റുവാങ്ങി. ചടങ്ങിൽ
അനുസ്മരണ സമിതി ചെയർമാൻ മുജേഷ് ശാസ്ത്രി അദ്ധ്വക്ഷത വഹിച്ചു. കെ ടി വിനോദൻ, ഇ ടി പത്മനാഭൻ, പുത്തുക്കാട്ട് രാമകൃഷണൻ, അഷ്റഫ് കോട്ടക്കൽ, റസിയ ഫൈസൽ, പി ബാലകൃഷ്ണൻ, കാര്യാട്ട് ഗോപാലൻ, പി എം അഷറഫ്, ഏ ഞ്ഞിലാടി അഹമ്മദ്, കെ ടി സത്യൻ, എം കെ ദേവദാസൻ, ഉമ്മർ ചെറിയത്ത്, അസ്സയിനാർ തച്ചിലേരി, രാജൻ ചേലക്കൽ തുടങ്ങിയവർ സംസാരിച്ചു. സബീഷ് കുന്നങ്ങോത്ത് സ്വാഗതവും മജീദ് പാലത്തിൽ നന്ദിയും പറഞ്ഞു.