ഒപ്പോയുടെ ഏറ്റവും പുതിയ റെനോ സീരീസ് സ്മാർട്ട്ഫോണുകളായ ഒപ്പോ റെനോ 14, 14 പ്രോ എന്നീ ഫോണുകൾ ഇന്ന് ഇന്ത്യൻ സമയം 12:00PM ന് ലോഞ്ച് ചെയ്യും. ആകർഷകമായ രൂപകൽപ്പനയും, മികച്ച ക്യാമറ സവിശേഷതകളും, കരുത്തുറ്റ പ്രകടനവും വാഗ്ദാനം ചെയ്യുന്ന ഫോൺ മികച്ച ഫീച്ചറുകളാണ് അണിനിരത്തിയിരിക്കുന്നത്.
6.59 ഇഞ്ച് വലുപ്പമുള്ള AMOLED ഡിസ്പ്ലേ. 120Hz റീഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് ഫോണിനുള്ളത്. MediaTek Dimensity 8350 പ്രോസസ്സറാണ് ഫോണിന് കരുത്ത് പകരുന്നത്. ദൈനംദിന ഉപയോഗങ്ങൾക്കും സാധാരണ ഗെയിമിങ്ങിനും സഹായകമാണ് ഈ പ്രോസസ്സർ.
50MP പ്രധാന ക്യാമറ, 8MP അൾട്രാ-വൈഡ് ലെൻസ്, 50MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയും മുൻവശത്ത് 50MP സെൽഫി ക്യാമറയുമാണുള്ളത്.
6000mAh ബാറ്ററിയും 80W സൂപ്പർവൂക്ക് (SUPERVOOC) ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഫോണിനുണ്ട്. ഇത് ദീർഘനേരം ചാർജ് നിൽക്കാനും വേഗത്തിൽ ചാർജ് ചെയ്യാനും സഹായിക്കുന്നു.
6.83 ഇഞ്ച് കർവിഡ് AMOLED ഡിസ്പ്ലേയാണ് റെനോ 14 Pro-യിൽ. 120Hz റീഫ്രഷ് റേറ്റും ഡിസ്പ്ലേയുടെ പ്രത്യേകതയാണ്. MediaTek Dimensity 8450 ചിപ്സെറ്റാണ് റെനോ 14 Pro-യിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് അതിവേഗ പ്രകടനവും ഗെയിമിങ്ങ് അനുഭവവും സാധ്യമാക്കുന്നു.
മൂന്ന് 50MP ക്യാമറകളാണ് ഫോണിലുള്ളത് – 50MP പ്രധാന ക്യാമറ (OIS സഹിതം), 50MP അൾട്രാ-വൈഡ് ക്യാമറ, 50MP ടെലിഫോട്ടോ ലെൻസ് (3.5x ഒപ്റ്റിക്കൽ സൂം, OIS സഹിതം). മുൻവശത്തും 50MP സെൽഫി ക്യാമറയുണ്ട്. AI അധിഷ്ഠിത ക്യാമറ സവിശേഷതകൾ ചിത്രങ്ങളെ കൂടുതൽ മനോഹരമാക്കും.
6200mAh ബാറ്ററിയും 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗും 50W എയർവൂക്ക് (AIRVOOC) വയർലെസ് ചാർജിംഗും Reno 14 Pro-യിൽ ലഭ്യമാണ്. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ഉപയോഗം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. IP69 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും ഈ ഫോണിനുണ്ട്.
മോഡലുകളുടെ വില കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ലോഞ്ച് കഴിഞ്ഞുള്ള മണിക്കൂറുകളിൽ വിലയും, ഓൺലൈൻ സെയിൽ ഡീറ്റെയിലുകളും ഔദ്യോഗിക വെബ്സൈറ്റിലും ഈ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമായിരിക്കും. ഇന്ത്യൻ വിപണിയിലെ ഫോണിന്റെ പ്രതീക്ഷിക്കാവുന്ന വില.
- Oppo Reno 14: ഏകദേശം ₹39,999 മുതൽ.
- Oppo Reno 14 Pro: ഏകദേശം ₹41,990 മുതൽ ₹55,999 വരെ