പേരാമ്പ്ര: പേരാമ്പ്ര ചിലമ്പ വളവിൽ ബസും ബൈക്കും കുട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. വാല്യക്കോട് സ്വദേശി ആദ്യദേവിന് (19) ആണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.
വടകരയിൽ നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന ബസ്സും പേരാമ്പ്ര ഭാഗത്ത് നിന്നും മേപ്പയൂരിലേക്കു പോകുകയായിരുന്ന ബൈക്കുമാണ് കുട്ടിയിടിച്ചത്. യുവാവിനെ ഉടൻ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പേരാമ്പ്ര പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.