നാളെ കെ എസ് ഇ ബി കാര്യാലയങ്ങള്‍ക്കും അവധി. ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. അതേസമയം, ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ പണമടയ്ക്കാം. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
വി എസിന്റെ വിയോഗം: ജൂലായ് 23ന് നടത്താനിരുന്ന പി എസ് സി പരീക്ഷയും ഇന്റര്‍വ്യൂവും മാറ്റി വെച്ചു
മുന്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ചു ജുലായ് 23 -ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രസ്തുത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകളും ഇന്റര്‍വ്യൂവും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ്. പൊതുമേഖലാസ്ഥാപനങ്ങള്ക്കുള്പ്പെടെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നാളെ (22.07.2025) കെ എസ് ഇ ബി കാര്യാലയങ്ങള്‍ക്കും അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണ്.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെകോഷ്യബിള്‍ ഇന്‍സ്ട്രുമെന്റസ് ആക്ട് പ്രാരമുള്ള സ്ഥാപനങ്ങള്‍ക്കും 2025 ജൂലൈ 22 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിക്കുന്നു. 2025 ജൂലൈ 22 മുതല്‍ സംസ്ഥാനമാട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കുന്നതാണ്. പ്രസ്തുത കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            