‘ഇഗ്നൈറ്റ്’; എൻ എസ് എസ് സംസ്ഥാന ക്യാമ്പിന് സർഗാലയയിൽ തുടക്കമായി

news image
Aug 4, 2025, 12:09 pm GMT+0000 payyolionline.in

 

പയ്യോളി: ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം തെരഞ്ഞെടുക്കപ്പെട്ട എൻ എസ് എസ് വളണ്ടിയർ ലീഡർമാർക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഇഗ്നൈറ്റ് നേതൃ പരിശീലന ക്യാമ്പിന് ഇരിങ്ങൽ സർഗാലയയിൽ തുടക്കമായി. സംസ്ഥാനത്തെ 1538 എൻ എസ് എസ് യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2 ലീഡർമാരായ 3,076 വളണ്ടിയർമാർക്കാണ് വിവിധ സെഷനുകളിലായി പരിശീലനം നൽകുന്നത്. ഇഗ്നൈറ്റ് ക്യാമ്പിന്റെ ഉദ്ഘാടനം എസ്.പി ഓഫ് പോലീസ് കെ ഇ ബൈജു ഐ പി എസ് നിർവ്വഹിച്ചു.

ഇഗ്നൈറ്റ് സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് എസ്. പി ഓഫ് പോലീസ് കെ ഇ ബൈജു ഐ പി എസ് ഉദ്ഘാടനം ചെയ്യുന്നു.

ക്യാമ്പ് കോ ഓഡിനേറ്റർ എസ് ശ്രീചിത്ത് അധ്യക്ഷം വഹിച്ചു. ജില്ല കൺവീനർമാരായ എം. കെ ഫൈസർ, പി.ടി രാജ്മോഹൻ എന്നിവർ എൻ എസ്‌ എസ്‌ സന്ദേശം നൽകി. ക്ലസ്റ്റർ കൺവീനർ മാരായ സില്ലി ബി കൃഷ്ണൻ, എം വി ഷാഹിന, വളണ്ടിയർ ലീഡർ വേദ രാജീവ് എന്നിവർ ആശംസകൾ അറിയിച്ചു. വടകര ക്ലസ്റ്റർ കൺവീനർ കെ ഷാജി സ്വാഗതവും പ്രോഗ്രാം ഓഫീസർ എ.വി സുജ നന്ദിയും പറഞ്ഞു. ലീഡർഷിപ്പ്, സാമൂഹ്യ ഇടപെടൽ, ആക്ഷൻ പ്ലാൻ തുടങ്ങിയ വിവിധ സെഷനുകളോടെ ക്യാമ്പ് ആഗസ്റ്റ് 16 ന് സമാപിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe