റോഡുകളുടെ ശോചനീയാവസ്ഥ; പയ്യോളിയിൽ ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക് പൂർണം

news image
Aug 12, 2025, 2:23 pm GMT+0000 payyolionline.in

പയ്യോളി : റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പയ്യോളിയിൽ ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓട്ടോ തൊഴിലാളികളുടെ  പണിമുടക്ക് പൂർണ്ണം. നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, നാഷണൽ ഹൈവേ സർവീസിൽ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുക, ഓട്ടോറിക്ഷ ഓട്ടോ ടാക്സി എന്നിവ നടത്തുന്ന പാരൽ സർവീസ് അവസാനിപ്പിക്കുക എന്നീ ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ഇന്ന് പയ്യോളി ടൗണിൽ ഓടിക്കൊണ്ടിരിക്കുന്ന പിഎം നമ്പറുള്ള 500ൽ പരം ഓട്ടോ തൊഴിലാളികൾ പണിമുടക്ക് നടത്തിയത്.

ഇന്ന് നടത്തിയത് ഒരു സൂചന പണിമുടക്ക് മാത്രം ഈ സമരത്തിന് ഒരു പരിഹാരം കണ്ടിട്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe