‘പെൺകുഞ്ഞല്ലേ, മരിച്ചോട്ടെ’, പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ ഒരു ശിശുമരണം കൂടി, ഒന്നരവയസുകാരി മരിക്കുമ്പോൾ ഭാരം 3.7 കിലോ

news image
Aug 18, 2025, 8:56 am GMT+0000 payyolionline.in

ഭോപ്പാൽ: പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ ഒരു കുഞ്ഞ് കൂടി മരിച്ചു. ശനിയാഴ്ചയാണ് 15 മാസം പ്രായമുള്ള ദിവ്യാൻശി മരിച്ചത്. ശിവപുരി സ്വദേശിയായ ഒന്നരവയസുകാരിക്ക് 3.7 കിലോ ഭാരമാണ് മരിക്കുമ്പോൾ ഉണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിലാണ് ഒന്നര വയസുകാരി പോഷകാഹാരക്കുറവ് മൂലം മരിക്കുന്നത്. ദിവ്യാൻശിയുടെ ഹീമോഗ്ലോബിൻ നില 7.4 ഗ്രാം ആയിരുന്നു. അതിജീവിക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഇതെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കിയത്. കുഞ്ഞിന് പോഷകാഹാരക്കുറവ് ഉള്ളതിനാൽ ആശുപത്രിയിലെ ന്യൂട്രീഷൻ റീഹാബിലറ്റേഷൻ കേന്ദ്രത്തിൽ കുട്ടിയെ പ്രവേശിപ്പിക്കണമെന്ന് ഒന്നര വയസുകാരിയുടെ അമ്മയ്ക്ക് നിരവധി തവണ നിർദ്ദേശം നൽകിയിരുന്നതായാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. എന്നാൽ ഭർതൃവീട്ടുകാർ പെൺകുഞ്ഞായതിന്റെ പേരിൽ ചികിത്സയുടെ ആവശ്യമില്ലെന്ന് വിശദമാക്കുകയായിരുന്നു. കുഞ്ഞ് തീർത്തും അവശയാവുന്ന സമയത്ത് പെൺകുഞ്ഞല്ലേ മരിക്കട്ടെയെന്നാണ് ഭർതൃവീട്ടുകാ‍ർ വിശദമാക്കിയിരുന്നതെന്നാണ് ഒന്നര വയസുകാരിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. സംസ്ഥാനത്തെ പോഷകാഹാരക്കുറവ് സംബന്ധിയായ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഒന്നരവയസുകാരിയുടെ മരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe