ബെംഗളൂരു: ധർമ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്. ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തില്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.
- Home
- Latest News
- ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, ‘ആരോപണങ്ങള്‍ വ്യാജം’
ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, ‘ആരോപണങ്ങള്‍ വ്യാജം’
Share the news :
Aug 23, 2025, 5:54 am GMT+0000
payyolionline.in
അതിനിടെ, മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ടാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മകളെ കാണാന്നില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും അവർ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. അതേസമയം, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എൻ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്. ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 23 ശനിയാഴ്ച പ്രവർത്തിക്കുന ..
മെസി വരുംട്ടാ…; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, നവംബറിൽ അന്താരാഷ് ..
Related storeis
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം; തിരുവനന്തപു...
Dec 2, 2025, 2:25 pm GMT+0000
നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
Dec 2, 2025, 2:13 pm GMT+0000
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Dec 2, 2025, 1:59 pm GMT+0000
തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂട...
Dec 2, 2025, 1:07 pm GMT+0000
കാനത്തിൽ ജമീല എംഎൽഎയ്ക്ക് വിട നൽകി ജന്മനാട്
Dec 2, 2025, 12:57 pm GMT+0000
കനത്ത മഴ; ചെന്നൈയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി
Dec 2, 2025, 11:12 am GMT+0000
More from this section
രാഹുൽമാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാൽസംഗ പരാതിയുമായി മറ്റൊര...
Dec 2, 2025, 10:12 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോര്‍ട്ടില്‍; ...
Dec 2, 2025, 9:53 am GMT+0000
തലസ്ഥാനത്തെ സര്‍ക്കാര്‍ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ് സ...
Dec 2, 2025, 9:06 am GMT+0000
പി.എസ്.സി: 66 തസ്തികകളിലേക്ക് വിജ്ഞാപനം
Dec 2, 2025, 9:02 am GMT+0000
രാഹുൽ തമിഴ്നാട്- കർണാടക അതിർത്തിയിൽ, സഞ്ചാരപാതയെ കുറിച്ച് നിർണായക വ...
Dec 2, 2025, 8:56 am GMT+0000
സഞ്ചാർ സാഥി ആപ്പ് അടിച്ചേല്‍പ്പിക്കില്ല ,ആവശ്യമില്ലെങ്കില്‍ ഉപഭോക്ത...
Dec 2, 2025, 7:52 am GMT+0000
ശബരിമലയിൽ വീണ്ടും തിരക്ക് കൂടി; തിങ്കളാഴ്ച തീർഥാടകരുടെ എണ്ണം 80,000...
Dec 2, 2025, 7:39 am GMT+0000
മൂടാടിയിൽ 44 ലിറ്റർ മാഹി മദ്യം പിടികൂടി; യുവാവ് പിടിയില്‍
Dec 2, 2025, 7:07 am GMT+0000
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഗ്രാമിന് 25 രൂപ കുറഞ്ഞു
Dec 2, 2025, 6:14 am GMT+0000
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പേരാമ്പ്ര സ്വദേശിയായ അധ്യാപകന് അഞ്ച് വർ...
Dec 2, 2025, 6:01 am GMT+0000
കാസ്റ്റിങ് ഓപ്ഷൻ നിർത്തലാക്കി നെറ്റ് ഫ്ലിക്സ്; മൊബൈൽ ആപ്ലിക്കേഷൻ ഇന...
Dec 2, 2025, 5:48 am GMT+0000
പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെ
Dec 2, 2025, 5:46 am GMT+0000
ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴ...
Dec 2, 2025, 5:44 am GMT+0000
അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍ ഓര്‍ക്കുക, 181 ഹെല്‍പ്പ് ലൈന്‍, ഇതു...
Dec 2, 2025, 5:41 am GMT+0000
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്! തത്കാൽ ടിക്കറ്റ് ബുക്കിങ് രീതി മാ...
Dec 2, 2025, 5:38 am GMT+0000
