മാവൂരിൽ പുലിയിറങ്ങിയതായി സംശയം, വന്യജീവിയെ കണ്ടെന്ന അവകാശവാദവുമായി യാത്രക്കാരൻ

news image
Aug 26, 2025, 3:54 am GMT+0000 payyolionline.in

മാവൂർ: കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം, എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് വന്യജീവി ഓടിയത് കണ്ടെന്ന് യാത്രക്കാരൻ ആണ് അവകാശപ്പെട്ടത്. സ്ഥലത്ത് രാത്രിയിൽ നാട്ടുകാരും പൊലീസും പരിശോധന നടത്തി.വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദ പരിശോധന തുടരും. കോഴിക്കോട് മാവൂരിൽ പുലിയെ കണ്ടതായി യാത്രക്കാരൻ പ്രതികരിച്ചതിന് പിന്നാലെ വലിയ രീതിയിലെ ആശങ്കയാണ് മേഖലയിലുള്ളത്. മാവൂർ എളമരം കടവിനോട് ചേർന്ന് ഗ്രാസിം മാനേജ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച ഭാഗത്തേക്കാണ് വന്യജീവി ഓടിയത്. ഇന്നലെ രാത്രി ഒൻപതരയോടെ പെരുവയൽ സ്വദേശിയാണ് വന്യജീവിയെ കണ്ടത്.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി രാത്രി പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് വിശദമായ പരിശോധന നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe