കുറ്റ്യാടി: ദേവര്‍കോവില്‍ അങ്ങാടിയില്‍ തെരുവുനായ ആക്രമണത്തില്‍ വിദ്യര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഷെയ്ഖ (10), മുഹമ്മദ് സിദാന്‍ (10) എന്നിവരെയും ബൈക്കില്‍ പോവുകയായിരുന്ന റഹിമ എന്ന യുവതിയെയുമാണ് നായ ആക്രമിച്ചത്.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും റഹിമയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. തുടര്‍ന്ന് കായക്കൊടി പഞ്ചായത്ത് അധികൃതര്‍ പട്ടിയെ പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂരിലേക്ക് കൊണ്ടു പോയി.