ദില്ലി: പുതിയ ആദായനികുതി നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. കാലഹരണപ്പെട്ട 1961ലെ ആദായനികുതി നിയമത്തിന് പകരമായാണിത്. അടുത്ത സാമ്പത്തിക വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. 2026 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തില്‍ വരിക. ഈ പുതിയ നിയമം, നികുതി നിയമങ്ങളെ ലളിതമാക്കുകയും വാക്കുകളുടെ എണ്ണം കുറച്ച് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതാക്കി മാറ്റുകയും ചെയ്യും. ആദായ നികുതി വകുപ്പ് സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2025-ലെ ആദായനികുതി ബിൽ പാർലമെന്റ് ഓഗസ്റ്റ് 12-ന് പാസാക്കിയിരുന്നു. പുതിയ നിയമം നികുതി നിരക്കുകളിൽ മാറ്റമൊന്നും വരുത്തുന്നില്ല, മറിച്ച് സങ്കീർണ്ണമായ ആദായനികുതി നിയമങ്ങൾ മനസ്സിലാക്കുന്നതിന് ആവശ്യമായ ഭാഷയെ ലളിതമാക്കുക മാത്രമാണ് ചെയ്യുന്നത്. പുതിയ നിയമം അനാവശ്യമായ വ്യവസ്ഥകളും കാലഹരണപ്പെട്ട ഭാഷയും ഒഴിവാക്കുകയും, 1961-ലെ ആദായനികുതി നിയമത്തിലെ 819 വകുപ്പുകൾ 536 ആക്കി കുറയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം അധ്യായങ്ങളുടെ എണ്ണം 47-ൽ നിന്ന് 23 ആക്കുകയും ചെയ്തു. പുതിയ ആദായനികുതി നിയമത്തിൽ വാക്കുകളുടെ എണ്ണം 5.12 ലക്ഷത്തിൽ നിന്ന് 2.6 ലക്ഷമായി കുറഞ്ഞു. കൂടാതെ പഴയ നിയമത്തിലെ സങ്കീർണ്ണമായ എഴുത്തിന് പകരം വ്യക്തത വർദ്ധിപ്പിക്കുന്നതിനായി 39 പുതിയ പട്ടികകളും 40 പുതിയ ഫോർമുലകളും അവതരിപ്പിക്കും.
പുതിയ ആദായനികുതി നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തില്‍
Share the news :

Aug 28, 2025, 11:48 am GMT+0000
payyolionline.in
ഓൺലൈൻ ഗെയിമിംഗ് ബിൽ; ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോണ്സര് സ്ഥാനത്ത് നിന്ന് പിന ..
ഈ ഓണത്തിന് ഹെൽത്തി ആയ ഒരു പായസം ആണോ ആലോചിക്കുന്നത് ?… എങ്കിൽ ഇതാ റെസിപി
Related storeis
യാത്രക്കിടെ കെഎസ്ആർടിസി ബസിൽ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി
Aug 30, 2025, 2:26 pm GMT+0000
എൽഐസിയിൽ തൊഴിൽ അവസരം; സെപ്തംബർ 8 വരെ അപേക്ഷിക്കാം
Aug 30, 2025, 2:20 pm GMT+0000
കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതി മരിച്ചു; മ...
Aug 30, 2025, 11:24 am GMT+0000
പേടിഎം യുപിഐ സേവനം ഓഗസ്റ്റ് 31ന് അവസാനിപ്പിക്കുന്നു? ഗൂഗിൾ പ്ലേ അലർ...
Aug 30, 2025, 7:36 am GMT+0000
അയ്യോ ! ഒറ്റയടിക്ക് കുത്തനെ കൂടി സ്വര്‍ണ വില; ഇത് ചരിത്രത്തിലെ റെക്...
Aug 30, 2025, 7:12 am GMT+0000
ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
Aug 30, 2025, 5:56 am GMT+0000
More from this section
ഓണത്തിന് കുടുംബത്തോടൊപ്പം സമാധാനത്തോടെ ട്രിപ്പടിക്കാം; നിങ്ങളുടെ വീ...
Aug 29, 2025, 12:12 pm GMT+0000
പുതിയ റെക്കോർഡുകൾ പിറക്കുമോ? ഐപിഓ മാമാങ്കത്തിനൊരുങ്ങി ജിയോ; ഔദ്യോഗി...
Aug 29, 2025, 11:53 am GMT+0000
ഓണത്തിന് ഒരു പറ്റിക്കലും നടക്കില്ല, പെട്രോൾ പമ്പിലടക്കം ചൂഷണം ശ്രദ്...
Aug 29, 2025, 11:47 am GMT+0000
ഓപ്പറേഷൻ ആർക്കൻസ്റ്റോൺ:തൃശൂരിൽ സ്വർണ്ണാഭരണ ശാലകളിൽ കണ്ടെത്തിയത് 100...
Aug 29, 2025, 11:25 am GMT+0000
ഓണം മഴയിൽ കുതിരുമോ ? ഓറഞ്ച്, യെല്ലോ അലർട്ടുകൾ ഈ ജില്ലകളിൽ
Aug 29, 2025, 10:37 am GMT+0000
”ഹൃദയപൂര്‍വം” ഫീല്‍ഗുഡ് മൂവി, അതിശയിപ്പിച്ച് മോഹൻലാൽ; വീണ്ടും ഒരു സ...
Aug 29, 2025, 7:10 am GMT+0000
പുതിയ ആദായനികുതി നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി; അടുത്ത സാമ്പത...
Aug 28, 2025, 11:48 am GMT+0000
ഇക്കൊല്ലത്തെ സദ്യ ഈ ഇഞ്ചിക്കറി കൊണ്ടുപോകും.. ഉറപ്പ്..; ഇങ്ങനെ ഉണ്ടാ...
Aug 28, 2025, 10:58 am GMT+0000
കശുവണ്ടി, ഖാദി, ലോട്ടറി, തോട്ടം തൊഴിലാളികൾക്ക് ഓണസമ്മാനം; 250-1000 ...
Aug 27, 2025, 7:15 am GMT+0000
പെണ്‍സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയ യുവാവിന് നാട്ടുകാരുടെ മര...
Aug 26, 2025, 1:34 pm GMT+0000
ചെറുകാറുകൾക്കും ടൂവീലറുകൾക്കും വില ഇത്രയും കുറഞ്ഞേക്കും, ഉത്തരവ് ദീ...
Aug 23, 2025, 9:36 am GMT+0000
ശിവഘോഷിനെയും മീനാക്ഷിയെയും മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ, പ്രാഥ...
Aug 23, 2025, 9:05 am GMT+0000
മെസി വരുംട്ടാ…; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, നവംബറിൽ...
Aug 23, 2025, 6:00 am GMT+0000
രാവിലെ വെള്ളം കോരിയ കിണർ, 10 മണിക്ക് കാണാനില്ല; മലപ്പുറത്ത് വീട്ടുമ...
Aug 22, 2025, 7:22 am GMT+0000
പാർലമെന്റിൽ പോയില്ല, രാവിലെ മുതൽ ഫ്ലാറ്റിൽ, കാത്തുനിന്ന മാധ്യമങ്ങള...
Aug 21, 2025, 1:16 pm GMT+0000