വയനാട്: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ പ്രതികരിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടക സാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്ന് മന്ത്രി പ്രതികരിച്ചു. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നു നില്ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രദേശത്ത് റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പുവരുത്തും. ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കും. ആംബുലന്‍സ് സര്‍വീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്കി.
- Home
- Latest News
- താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്ക്കുന്നു, പ്രതികരിച്ച് കെ രാജന്
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്ക്കുന്നു, പ്രതികരിച്ച് കെ രാജന്
Share the news :

Aug 29, 2025, 5:31 am GMT+0000
payyolionline.in
നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; ഹണി ട്രാപ്പെന്ന് സംശയം
വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 02 ചൊവ്വാഴ്ച പ...
Sep 1, 2025, 1:46 pm GMT+0000
തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ ഹർത്താലും എം എൽ എ ഓഫീ...
Sep 1, 2025, 9:26 am GMT+0000
പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ ഓണചന്ത ആരംഭിച്ചു
Sep 1, 2025, 9:21 am GMT+0000
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലാ കമ്മിറ്റിയുടെ സമ്മാന ...
Sep 1, 2025, 9:17 am GMT+0000
പ്രഖ്യാപനം ഇന്ധന വിപണന കമ്പനികളുടേത്, രാജ്യത്തെമ്പാടും അർധരാത്രി മു...
Sep 1, 2025, 5:08 am GMT+0000
റേഷൻ കടകൾ വഴി ഇനി പാസ്പോർട്ടിൻ്റെ അപേക്ഷയും നൽകാം: മന്ത്രി ജി ആർ അനിൽ
Sep 1, 2025, 4:15 am GMT+0000
More from this section
ചെന്നൈയിൽ മേഘവിസ്ഫോടനം! ഒരു മണിക്കൂറില്‍ പെരുമഴ; അപ്രതീക്ഷിതം, ഞെട്ടൽ
Aug 31, 2025, 7:29 am GMT+0000
കെട്ടിടവിവരങ്ങൾ കാണ്മാനില്ല; നികുതി അടയ്ക്കാൻ പറ്റാതെ പൊതുജനം
Aug 31, 2025, 6:16 am GMT+0000
ഇരിങ്ങൽ മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ അന്തരിച്ചു
Aug 31, 2025, 1:16 am GMT+0000
ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് 15.6 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉ...
Aug 30, 2025, 3:35 pm GMT+0000
ഓളപ്പരപ്പിൽ ആവേശം, നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ; കിര...
Aug 30, 2025, 3:02 pm GMT+0000
ബോക്സോഫീസില്‍ കൂലിയെയും വാര് 2 വിനെയും തകര്‍ത്ത് ലോക: ചാപ്റ്റര്‍ 1...
Aug 30, 2025, 2:14 pm GMT+0000
പ്ലാന്റേഷൻ കോർപ്പറേഷനിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
Aug 30, 2025, 2:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ഞായറാഴ്ച പ്രവ...
Aug 30, 2025, 1:11 pm GMT+0000
ഓഗസ്റ്റ് 31 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻകടകളും തുറന്ന് പ്രവർത്ത...
Aug 30, 2025, 11:18 am GMT+0000
ഓണാഘോഷത്തിനിടെ അധ്യാപകന്റെ ശകാരം; വിദ്യാര്‍ത്ഥി റെയില്‍പാളത്തിലൂടെ ...
Aug 30, 2025, 11:10 am GMT+0000
ഓണസദ്യയ്ക്ക് വിളമ്പുന്ന കൂട്ടുകറി ഇനി സിംപിളായി വീട്ടിലുണ്ടാക്കാം
Aug 30, 2025, 7:31 am GMT+0000
കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ഓണവില്പനയ്ക്ക് എത്ത...
Aug 30, 2025, 7:17 am GMT+0000
മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം, വൈകിയത് ...
Aug 30, 2025, 3:30 am GMT+0000
ഓംഹ്രീം, തെരുവുനായയെ ഓടിക്കും ‘മാജിക് വടി’
Aug 30, 2025, 3:08 am GMT+0000
കണ്ണൂരില്‍ വന്‍ സ്ഫോടനം; രണ്ട് മരണം
Aug 30, 2025, 2:36 am GMT+0000