6ജി എത്തുന്നു: 100Gbps സ്പീഡ്, 5ജിയേക്കാള്‍ പത്തുമടങ്ങ് വേഗം

news image
Sep 6, 2025, 11:57 am GMT+0000 payyolionline.in

5ജിയേക്കാള്‍ പത്തുമടങ്ങ് വേഗമുള്ള 6ജി ചിപ്പ് എത്തുന്നു. സെക്കൻഡിൽ 100 ​​ജിഗാബൈറ്റ് വേഗത കൈവരിക്കാൻ സാധിക്കുന്ന പ്രോട്ടോടൈപ്പ് 6ജി ചിപ്പാണ് പുറത്തെത്തിയത്. 5ജിയുടെ പരമാവധി വേഗതയേക്കാള്‍ പത്തുമടങ്ങ് വേഗത കൈവരിക്കാൻ 6ജിക്ക് സാധിക്കും ഇന്ന് ഉപഭോക്താക്കള്‍ അനുഭവിക്കുന്ന സ്പീഡിന്റെ അഞ്ഞൂറിരട്ടി വരും 6ജിയുടെ വേഗത.

പീക്കിംഗ് യൂണിവേഴ്സിറ്റി, സിറ്റി യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങ്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ബാർബറ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പയനിയറിംഗ് ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ചിപ്പിന്റെ വിശദാംശങ്ങള്‍ നേച്ചര്‍ ജേണലില്‍ പ്രതിപാദിച്ചിരിക്കുന്നു. 11 x 1.7 മില്ലിമീറ്ററാണ് ചിപ്പിന്റെ വലിപ്പം. 0.5 GHz മുതൽ 115 GHz വരെയുള്ള ഒരു അൾട്രാ-ബ്രോഡ് ഫ്രീക്വൻസി ബാൻഡിൽ പ്രവർത്തിക്കാൻ ഇതിന് സാധിക്കും. 2030 വരെ 6ജി ചിപ്പുകള്‍ പുറത്തിറങ്ങാൻ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. ഡാറ്റ ആവശ്യകത ആഗോളതലത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിയേച്ചർ ചിപ്പ് പുത്തൻ സാങ്കേതിക വിപ്ലവത്തിന് വ‍ഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe