താമരശ്ശേരി ചുരം: മണ്ണിടിച്ചി​ൽ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം

news image
Sep 11, 2025, 5:18 pm GMT+0000 payyolionline.in

താമരശ്ശേരി: തു​ട​ർ​ച്ച​യാ​യി മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ എ​ൻ.​ഐ.​ടി വി​ദ​ഗ്ധ​സം​ഘം ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. ഭാ​വി​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യ​ട​ക്കം ക​ണ്ടെ​ത്താ​വു​ന്ന പ​രി​ശോ​ധ​ന ഇ​രു ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചു​ര​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്തി​ന്റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ള്‍ ‘ഡ്രോ​ണ്‍’ ഉ​പ​യോ​ഗി​ച്ചു​ള്ള റി​യ​ല്‍ ടൈം ​കൈ​ന​മാ​റ്റി​ക് സ​ര്‍വേ​യി​ലൂ​ടെ സം​ഘം ശേ​ഖ​രി​ച്ചു.

ഇ​വ ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ക്കു​ന്ന ത്രി​മാ​ന ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ഭാ​വി​യി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത, ഭൂ​മി​യു​ടെ സ്വ​ഭാ​വം, ആ​ഘാ​ത സാ​ധ്യ​ത തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഡോ. ​സ​ന്തോ​ഷ് ജി. ​ത​മ്പി പ​റ​ഞ്ഞു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​നാ റി​പ്പോ​ര്‍ട്ട് ജി​ല്ല ക​ല​ക്ട​ര്‍ക്ക് ന​ല്‍കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​ദേ​ശ​ത്ത് ജി.​പി.​ആ​ര്‍ (ഗ്രൗ​ണ്ട് പെ​ന​ട്രേ​റ്റി​ങ് റ​ഡാ​ര്‍) പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ.​​ഐ.​ടി സി​വി​ല്‍ വി​ഭാ​ഗം പ്ര​ഫ​സ​ര്‍ സ​ന്തോ​ഷ് ജി. ​ത​മ്പി, അ​സി. പ്ര​ഫ​സ​ര്‍മാ​രാ​യ പ്ര​ദീ​ക് നേ​ഗി, അ​നി​ല്‍കു​മാ​ര്‍, റി​സ​ര്‍ച് ഫെ​ലോ മ​നു ജോ​ര്‍ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​ഗ​സ്റ്റ് 26നാ​ണ് താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഒ​മ്പ​താം വ​ള​വി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. തു​ട​ര്‍ന്ന് ചു​ര​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ എം. ​രേ​ഖ, പി.​ഡ​ബ്ല്യു.​ഡി എ​ന്‍.​എ​ച്ച് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ കെ.​വി. സു​ജീ​ഷ്, അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ നി​ധി​ല്‍ ല​ക്ഷ്മ​ണ​ന്‍, അ​സി. എ​ൻ​ജി​നീ​യ​ര്‍ എം. ​സ​ലീം, ജി​ല്ല സോ​യി​ല്‍ ക​ണ്‍സ​ര്‍വേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എം. ​രാ​ജീ​വ്, ഹ​സാ​ര്‍ഡ് അ​ന​ലി​സ്റ്റ് പി. ​അ​ശ്വ​തി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe