മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം; പരാതിയുമായി രക്ഷിതാക്കൾ

news image
Sep 12, 2025, 9:11 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസ് (BYKHS) ലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചർ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചർ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി പറയുന്നു. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു അടിച്ചത്. ബസ് കിട്ടാത്തത് കൊണ്ട് സ്കൂളിൽ പോയിരുന്നില്ലെന്നു വിദ്യാർഥിയും രക്ഷിതാവും പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തിൽ അടികൊണ്ട പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മർദമേറ്റതിൻ്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാർത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പൊലീസിൽ പരാതി നൽകിയെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe