ഉത്സവ സീസണുകൾ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റുഫോമുകളിൽ ഓഫാറുകളുടെ ചാകര കൂടിയാണ്. നവരാത്രി, ദീപാവലി സമയങ്ങളിൽ ഫ്ലിപ്പ്കാർട്ട് നടത്തുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലും, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും തുടങ്ങുന്നത് കാത്ത് കാത്തിരുന്ന് ഓഫറിൽ സാധനം വാങ്ങാറുള്ളവരാകും നമ്മളിൽ മിക്കവരും. അങ്ങനെ ഉള്ളവർക്കിതാ സന്തോഷ വാർത്ത. ഈ വർഷത്തെ സെയിൽ സെപ്റ്റംബർ 23 മുതലാണ് ആരംഭിക്കുന്നത്. സ്മാർട്ട്ഫോണുകളും മറ്റ് സാധനങ്ങളും വൻ വിലക്കുറവിൽ വാങ്ങാൻ ഇന്ത്യക്കാർക്ക് ലഭിക്കുന്ന മികച്ച അവസരമാണ് ഈ ഫെസ്റ്റിവൽ സെയിലുകൾ.
ഇതിൽ തന്നെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ അവരുടെ ഈ വർഷത്തെ ഏറ്റവും വലിയ ഓഫർ സെയിലുമായാണ് എത്തുന്നത്. ഇതിൽ ഏറ്റവും ആകാംഷയോടെ ആളുകൾ, പ്രത്യേകിച്ച് ഗാഡ്ജെറ്റ് പ്രേമികൾ കാത്തിരിക്കുന്നത് ഈ വർഷം പുറത്തിറങ്ങിയ ഗൂഗിളിന്റെ പിക്സൽ 10 ന്റെയും മറ്റ് പിക്സൽ മോഡലുകളുടെയും ഓഫറുകൾ അറിയാനാണ്. ഇത് സംബന്ധിച്ച്ചില സൂചനകളും ഇപ്പോൾ ഫ്ലിപ്പ്കാർട്ട് നൽകിയിട്ടുണ്ട്.
പുതിയ മോഡൽ ഇറങ്ങിയതിന് ശേഷം പിക്സൽ 10 ന്റെ മുൻഗാമിയായ പിക്സൽ 9ന് വൻ വിലക്കുറവ് ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷ തെറ്റിയില്ല. ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 34999 രൂപ വിലയിൽ പിക്സൽ 9 ലഭ്യമാകും എന്ന് ടീസർ പറയുന്നു. എന്നാൽ ചില മാനദണ്ഡ പ്രകാരമാകും ഈ വിലക്കുറവെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്ചേഞ്ച് ഓഫർ അടക്കമുള്ള ഡീലുകൾ പ്രയോജനപ്പെടുത്തുമ്പോഴാകും 34999 രൂപ വിലയിൽ പിക്സൽ 9 ലഭ്യമാകുക എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. എന്നാൽ ഇതുവരെ ലഭ്യമായതിൽ ഏറ്റവും വലിയ വിലക്കുറവിലാകും ഫോൺ സെയിലിൽ ലഭിക്കുക എന്ന കാര്യത്തിൽ സംശയമില്ല. പാതിയിൽ താഴെ വിലയിൽ ഈ മോഡൽ സ്വന്തമാക്കാനുള്ള അവസരമാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്. ലോഞ്ച് ചെയ്യുന്ന സമയത്ത് 12ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള പിക്സൽ 9 ൻ്റെ വില 79,999 രൂപ ആയിരുന്നു. എന്നാൽ പുതിയ മോഡൽ വന്നതോടെ മുൻ മോഡലിന് വില കുറഞ്ഞിട്ടുണ്ട്. 64,999 രൂപയാണ് ഇപ്പോൾ ഫോണിന്റെ യഥാർഥ വില.
ഇനിയിപ്പോ പിക്സൽ 10 വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും മികച്ച ഓഫറുകളാണ് സെയിൽ വാഗ്ദാനം ചെയ്യുന്നത്. . ഗൂഗിൾ പിക്സൽ 10 ന്റെ 12GB റാം+ 256GB സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 79,999 രൂപയാണ് വില. എന്നാൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 67,999 രൂപ വിലയിൽ പിക്സൽ 10 വാങ്ങാനാകും എന്നാണ് അനൗദ്യോഗിക റിപോർട്ടുകൾ. ഡിസ്കൗണ്ടിന്റെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ ഫ്ലിപ്കാർട് പുറത്ത് വിടും.