മേപ്പയ്യൂർ:കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാതല സ്വദേശ് മെഗാക്വിസ്സ് നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി.സി. സുജയ സമ്മാനദാനം നടത്തി.
ടി.കെ.രജിത്ത്, പി.കെ.അബ്ദുറഹ്മാൻ, ജെ.എൻ.ഗിരീഷ്, ഒ.പി.റിയാസ്, എ.വിജിലേഷ് എന്നിവർ പ്രസംഗിച്ചു. എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്ന് നൂറ്റി അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ബി.അശ്വിൻ,അനുജോബ്, പി.വി.സ്വപ്ന,പി.കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.