കോഴിക്കോട് : കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഹൈസ്കൂളിൽ നടന്ന കോഴിക്കോട് ജില്ലാ വിജ്ഞാനമേളയിൽ മികച്ച വിജയം കരസ്ഥമാക്കി പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ. വേദഗണിതം ക്വിസ്സിന് പയ്യോളി അമൃത ഭാരതി വിദ്യാനികേതനിലെ വിദ്യാർത്ഥികളാണ് ഒന്നാം സ്ഥാനം നേടിയത് . ആദർശ് കെ, ആരുഷി അനൂപ്, ആദിദേവ് എസ് കെ. എന്നിവരാണ് ക്വിസ്സിന് പങ്കെടുത്തത്. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിലെ ക്ലേ മോഡലിങ്ങിന് അയ്ന എസ് രാജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി, ജോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ അനന്തകൃഷ്ണൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.