കൊയിലാണ്ടിയിൽ കരുണാകരൻ കലാമംഗലത്തിന്റെ ” ബോധായനം” പുസ്തക പ്രകാശനം

news image
Sep 14, 2025, 3:13 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം ” ബോധായനം” പ്രകാശനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ്   സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി പ്രകാശനം ചെയ്തു. ശശിധരൻ തിക്കോടി ഏറ്റുവാങ്ങി.

 

പി.വേണു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മധു കിഴക്കയിൽ പുസ്തകാവതരണം നടത്തി. ചേനോത്ത് ഭാസ്കരൻ അധ്യക്ഷനായിരുന്നു. മുചുകുന്ന് ഭാസ്കരൻ , പി.കെ ഭരതൻ , വിനോദ് കക്കഞ്ചേരി,പി.വി.ഷൈമ, ജെ.ആർ ജ്യോതിലക്ഷ്മി, കെ.എം.ബി. കണയങ്കോട്, എന്നിവൻ പുസ്തകത്തെ കേന്ദ്രീകരിച്ച് സംസാരിച്ചു. കലാ മംഗലം കരുണാകരൻ മറുമൊഴി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe