അനധികൃത വാതുവെപ്പ് കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്, സിനിമ താരം സോനു സൂദ് എന്നിവർക്ക് ഇഡി നോട്ടീസയച്ചു. ഈ മാസം 23ന് യുവരാജ് സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദ്ദേശമുണ്ട്. സോനു സൂദ് 24 ന് ഹാജരാകണം. റോബിൻ ഉത്തപ്പ 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതായിരിക്കും.
ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്ഭജന് സിംഗ്, സുരേഷ് റെയ്ന, ചലച്ചിത്രതാരം ഉര്‍വശി റൗറ്റെല എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. താരങ്ങള്‍ ഐടി നിയമമടക്കം ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിച്ച ആപ്പുകളുടെ പ്രചാരണത്തില്‍ പങ്കാളികളായി എന്നുള്ളതാണ് ഇ ഡി പറയുന്നത്.
1xBet- ൻ്റെ പ്രൊമോഷണൽ വീഡിയോകളിൽ അഭിനയിച്ചിരുന്നു റോബിൻ ഉത്തപ്പ അഭിനയിച്ചിരുന്നു. കമ്പനിയുമായുള്ള ബന്ധം, ഒപ്പുവച്ച കരാറുകൾ, എത്ര പണം ലഭിച്ചു എന്നിവയെക്കുറിച്ച് ഏജൻസി ചോദിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു.