തിരുവനന്തപുരം: പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആർ പകർപ്പ് പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ലഭിക്കും. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി വേഗത്തില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.ഈ സൗകര്യം കേരള പൊലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്ഐആർ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്.ഐ.ആർ പകർപ്പ് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ലഭിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി വേഗത്തിൽ ഇത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്ഐആർ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്ഐആർ ഇപ്രകാരം ലഭിക്കില്ല. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. എഫ്.ഐ.ആർ ഡൗൺലോഡ് ഓപ്ഷനിൽ എഫ്.ഐ.ആർ നമ്പർ, കേസ് രജിസ്റ്റർ ചെയ്ത വർഷം, പോലീസ് ജില്ല, പോലീസ് സ്റ്റേഷന്റെ പേര് എന്നിവ നൽകി സെർച്ച് ചെയ്യാവുന്നതാണ്. എഫ്.ഐ.ആർ നമ്പർ അറിയില്ലെങ്കിൽ സ്റ്റാർട്ടിങ് ഡേറ്റ്, എൻഡിങ് ഡേറ്റ് സെലക്ട് ചെയ്ത് നൽകിയാൽ ആ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ നിന്ന് ആവശ്യമായ എഫ്.ഐ.ആർ ഡൗൺലോഡ് ചെയ്യാം. ഇതിലെ QR കോഡ് സ്കാൻ ചെയ്ത് എഫ്ഐആറിന്റെ ആധികാരികത ഉറപ്പ് വരുത്താം
- Home
- Latest News
- പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ എഫ്ഐആര്‍ കോപ്പി വേണോ?; ചെയ്യേണ്ടത് ഇത്രമാത്രം
പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ എഫ്ഐആര്‍ കോപ്പി വേണോ?; ചെയ്യേണ്ടത് ഇത്രമാത്രം
Share the news :
Sep 19, 2025, 5:50 am GMT+0000
payyolionline.in
നാദാപുരത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു, നാടൻ ബോംബെന്ന് സൂചന
നായ്പ്പേടിയിൽ നാദാപുരം;നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് ..
Related storeis
കെ.ആർ. നാരായണൻ ചരമവാർഷികം: പയ്യോളിയിൽ കോൺഗ്രസ് അനുസ്മരണവും പുഷ്പാർ...
Nov 9, 2025, 8:07 am GMT+0000
കോതമംഗലത്ത് ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ
Nov 9, 2025, 8:03 am GMT+0000
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു...
Nov 9, 2025, 6:55 am GMT+0000
ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി, ആരും ശ്രദ്ധിച്ചില്ല, തക്കം നോക്കി...
Nov 9, 2025, 6:47 am GMT+0000
മൂരാട് കിഴക്കേമണപ്പുറത്ത് കദീജ അന്തരിച്ചു
Nov 9, 2025, 6:26 am GMT+0000
കുതിച്ച് ബെംഗളൂരു-കൊച്ചി വന്ദേഭാരതിലെ ടിക്കറ്റ് വിൽപ്പന; ഒരാഴ്ച്ചത്...
Nov 9, 2025, 4:39 am GMT+0000
More from this section
റോഡ് പണി; തിരുവങ്ങൂർ ദേശീയപാതയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം
Nov 8, 2025, 1:47 pm GMT+0000
വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം ഡി എം എ യുമായി യുവാവ് ...
Nov 8, 2025, 12:07 pm GMT+0000
ശക്തമായ മഴയ്ക്കുള്ള സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാ...
Nov 8, 2025, 11:17 am GMT+0000
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂർ ക്ഷേത്രപരിസരത്ത് റീൽസ്...
Nov 8, 2025, 10:38 am GMT+0000
ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യത്തിനായി മെറ്റ പ്ലാറ്റ്ഫോമുകൾക്ക് പങ്...
Nov 8, 2025, 10:02 am GMT+0000
‘മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു, മുടിയിൽ ആണി കെട്ടിവെച്...
Nov 8, 2025, 9:04 am GMT+0000
രണ്ട് കോടി വില വരുന്ന മയക്കുമരുന്ന്, എത്തിയത് മസ്കത്തിൽ നിന്ന്, കരി...
Nov 8, 2025, 8:17 am GMT+0000
ഇനി അജ്ഞാത നമ്പറുകളില്ല; ഫോൺ വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിച്ച് ...
Nov 8, 2025, 7:22 am GMT+0000
റേഷൻ കാർഡ് തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം
Nov 8, 2025, 6:55 am GMT+0000
യുവതിയെ കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു; ദുരാത്മ...
Nov 8, 2025, 6:33 am GMT+0000
ട്രെയിൻ യാത്രയിലെ സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ രക്ഷിത’
Nov 8, 2025, 6:03 am GMT+0000
പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരങ്ങളും ഇനി ക്രോം ഓട്ടോഫില്‍...
Nov 8, 2025, 5:37 am GMT+0000
ഒരു പവൻ സ്വർണത്തിൻ്റെ വില അറിയാം…
Nov 8, 2025, 5:22 am GMT+0000
ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം: കോഴിക്കോട് സ്വദേശിയായ യുവത...
Nov 8, 2025, 3:49 am GMT+0000
വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി
Nov 8, 2025, 3:27 am GMT+0000
