വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് തത്വത്തിൽ ധാരണ, പിയൂഷ് ഗോയൽ യുഎസ് വാണിജ്യ പ്രതിനിധിയുമായി ചര്‍ച്ച നടത്തി

news image
Sep 23, 2025, 1:28 am GMT+0000 payyolionline.in

ദില്ലി: എസ് ജയശങ്കറും പിയൂഷ് ഗോയലും അമേരിക്കയില്‍ നടത്തിയ ചർച്ചകൾ ഫലപ്രദമെന്ന് സർക്കാർ വൃത്തങ്ങൾ. ജയശങ്കർക്കും മാർക്കോ റൂബിയോയ്ക്കുമിടയിൽ തുറന്ന ചർച്ച നടന്നു എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. ചർച്ച നല്ല അന്തരീക്ഷത്തിലായിരുന്നു. ഇരു രാജ്യങ്ങളെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ തുടർചർച്ചകൾ നടത്തും. പിയൂഷ് ഗോയൽ യുഎസ് വാണിജ്യ പ്രതിനിധി ജയ്മിസൺ ഗ്രീയറുമായും ചർച്ച നടത്തി. വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് തത്വത്തിൽ ധാരണയായി എന്നാണ് വിവരം. അധിക തീരുവ, എച്ച്1 ബി വിസ തുടങ്ങിയ വിഷയങ്ങൾ രണ്ടു കൂടിക്കാഴ്ചകളിലും ഉയർന്നു എന്ന് സൂചന.

അമേരിക്കൻ പ്രതിനിധി കഴിഞ്ഞ 16 ന് ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് അമേരിക്കയിലെ ചർച്ച. അമേരിക്കന്‍ പ്രതിനിധികളുമായി ഇന്ത്യയിൽ നടന്ന ചർച്ച ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വ്യാപാര കരാറിന്‍റെ തുടർ ചർച്ചകൾക്ക് ഇന്ത്യൻ സംഘത്തെ അമേരിക്ക ക്ഷണിക്കുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe