ചെന്നൈ: തമിഴക വെട്രി കഴകം റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് പ്രസിഡന്റ് വിജയ്. എക്സിലൂടെയാണ് വിജയ്യുടെ പ്രതികരണം. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്.വിജയ് സംഭവ സ്ഥലത്ത് നിന്ന് തിരിച്ച് ചെന്നൈയിൽ എത്തി. വിജയ് യുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്. റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 38 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 12 കുട്ടികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 58 പേർ വിവിധയിടങ്ങളിലായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത.
- Home
- Latest News
- കരൂർ റാലി അപകടം: വിജയുടെ ആദ്യ പ്രതികരണം, ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, അസഹനീയമായ വേദനയും ദുഃഖവും’
കരൂർ റാലി അപകടം: വിജയുടെ ആദ്യ പ്രതികരണം, ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, അസഹനീയമായ വേദനയും ദുഃഖവും’
Share the news :

Sep 28, 2025, 2:49 am GMT+0000
payyolionline.in
ബീച്ച് പോസ്റ്റ് ഓഫീസ് സംരക്ഷിക്കുക: വടകരയിൽ ബഹുജന ധർണ
നാലര ലക്ഷവുമായി ഓട്ടോയിൽ കയറി; പിന്നിലൊളിച്ചിരുന്ന 2 പേർ കണ്ണിൽ മുളകുപൊടി വിത ..
Related storeis
ആളൊഴിഞ്ഞ പറമ്പിലെ കുളത്തിൽ അജ്ഞാതന്റെ മൃതദേഹം; സംഭവം പൂക്കാട്
Oct 5, 2025, 9:44 am GMT+0000
തിക്കോടി നാളാംകുറ്റി സഫലത്തിൽ ആസ്യോമ്മ അന്തരിച്ചു
Oct 5, 2025, 5:16 am GMT+0000
ടോള്‍ പ്ലാസകളിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസ്; സുപ്രധാ...
Oct 4, 2025, 4:17 pm GMT+0000
നന്തി- കൊയിലാണ്ടി റൂട്ടിലെ യാത്ര ദുഷ്കരം: മഴ മാറിയിട്ടും നടപടിയില്ല
Oct 4, 2025, 3:40 pm GMT+0000
നടുറോഡിൽ ബിയർകുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് തൂത്ത് വാരിച...
Oct 4, 2025, 3:33 pm GMT+0000
കേരളത്തിൽ കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചു
Oct 4, 2025, 2:20 pm GMT+0000
More from this section
താമരശ്ശേരിയിൽ ഒറ്റയക്കചൂതാട്ട എഴുത്തു ലോട്ടറി കടകളിൽ പോലീസ് പരിശോധന...
Oct 4, 2025, 12:09 pm GMT+0000
കണ്ണൂർ പയ്യാമ്പലത്ത് മത്തി ചാകര; കൈനിറയെ വാരിയെടുക്കാൻ തീരത്ത് വൻ ജ...
Oct 4, 2025, 11:58 am GMT+0000
‘കഞ്ചാവും പണവും തരാം, ഒഡീഷയിലെ സ്ഥലങ്ങൾ കാണിക്കാം’; പെര...
Oct 4, 2025, 10:52 am GMT+0000
സർക്കാർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷിതാക്കളോ? രൂക്ഷ ...
Oct 4, 2025, 10:38 am GMT+0000
യുപിഐ വഴി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഇഎംഐ ആയി പണം അടയ്ക്കാം; ...
Oct 4, 2025, 10:26 am GMT+0000
കേരളത്തിൽ പുതിയ 5 ദേശീയ പാതകള്‍ കൂടി; റൂട്ട് പുറത്തു വിട്ട് മന്ത്രി...
Oct 4, 2025, 10:21 am GMT+0000
ദേശീയപാതയിൽ അപകടം; സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ എട്ടുവയസുകാരൻ മര...
Oct 4, 2025, 10:17 am GMT+0000
ലയൺസ് തർജ്ജനി മേപ്പയിൽ വായനാമുക്ക് ആരംഭിച്ചു; സുജിത്ത് കെ ഉദ്ഘാടനം ...
Oct 4, 2025, 10:15 am GMT+0000
സംസ്ഥാന പദ്ധതി വിജയം: മൂടാടി ഗ്രാമപഞ്ചായത്ത് അതിദരിദ്രമുക്തമായി
Oct 4, 2025, 9:24 am GMT+0000
ഓണ’ക്കോടി’ ഇത്തവണ കൊച്ചിക്ക്? ഒന്നാം സമ്മാനം നെട്ടൂരിലെ...
Oct 4, 2025, 9:05 am GMT+0000
കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: നന്തി ദാറുസ്സലാം അ...
Oct 4, 2025, 3:27 am GMT+0000
2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി...
Oct 3, 2025, 4:27 pm GMT+0000
നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണം: അസ്വാഭാവിക മരണത്തിനു കേസെടുത...
Oct 3, 2025, 3:57 pm GMT+0000
ചെറിയ ശീലങ്ങളിൽ സംഭവിക്കുന്നത് വലിയമാറ്റങ്ങൾ: ജീവിത ശൈലി രോഗങ്ങൾ പ്...
Oct 3, 2025, 3:03 pm GMT+0000
പൂജാ ബമ്പര്‍ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പും ഒ...
Oct 3, 2025, 12:58 pm GMT+0000