ദുബൈ: ഏഷ്യ കപ്പ് കിരീടത്തിലേക്ക് ഇന്ത്യക്ക് 147 റൺസ് ദൂരം. കലാശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഓപണർമാരായ സാഹിബ്സാദ ഫർഹാന്റെയും ഫഖർ സമാന്റെയും ബാറ്റിങ് മികവിൽ പാക് ടീമിന് ഗംഭീര തുടക്കം ലഭിച്ചെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 113 റൺസിൽ നിൽക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ പാകിസ്താന് 33 റൺസെടുക്കുന്നതിനിടെയാണ് ബാക്കി എട്ടുവിക്കറ്റ് നഷ്ടമായത്.ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാലും അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഒരോവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് മെച്ചപ്പെട്ട സ്കോറെന്ന പാക് പ്രതീക്ഷകൾ എറിഞ്ഞുടയ്ക്കുകയായിരുന്നു. ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു. പാകിസ്താൻ കഴിഞ്ഞ മത്സരത്തിൽ അതേ ടീമിനെ നിലനിർത്തിയപ്പോൾ പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്ഇന്ത്യൻ ബൗളർമാർക്കെതിരെ കരുതലോടെ തുടങ്ങിയ പാക് ഓപണർമാർ പതിയെ വെടിക്കെട്ട് മൂഡിലേക്ക് നീങ്ങുകയായിരുന്നു. 9.4 ഓവറിൽ 84 റൺസിൽ നിൽക്കെയാണ് പാക് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ തിലക് വർമ പിടിച്ച് പുറത്താക്കുകയായിരുന്നു. തുടന്നെത്തിയ സയിം അയ്യൂബ് (14) കാര്യമായ ചെറുത്ത് നിൽപ്പിന് ശ്രമിക്കാതെ കുൽദീപ് യാദവിന് വിക്കറ്റ് നൽകി മടങ്ങി. നിലയുറപ്പിക്കും മുൻപെ (0) മുഹമ്മദ് ഹാരിസിനെ അക്ഷർ പട്ടേൽ റിങ്കുസിങ്ങിന്റെ കൈകളിൽ എത്തിച്ചു. 35 പന്തിൽ 46 റൺസെടുത്ത ഫഖർ സമാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങും എന്ന് തോന്നിയ പാക് നില പരുങ്ങിലിലായി. ഹുസൈൻ തലാത്തിനെ (1) അക്ഷർ പട്ടേലിന്റെ ബൗളിങ്ങിൽ സഞ്ജു സാംസൺ പിടികൂടി. ക്യാപ്റ്റൻ സൽമാൻ ആഗയേയും (8) ഷഹീൻ അഫ്രീദിയെയും (0) ഫഹീം അഷ്റഫിനെയും (0) തന്റെ അവസാന ഓവറിൽ പുറത്താക്കി കുൽദീപ് പാകിസ്താന് കനത്ത പ്രഹരമേൽപ്പിച്ചു. ഹാരിസ് റൗഫിനെയും (6) മുഹമ്മദ് നസാവിനെയും ബുംറയും വീഴ്ത്തിയതോടെ പാക് ടീമിന്റെ കഥകഴിഞ്ഞു.
- Home
- Latest News
- പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ഒമ്പത് വിക്കറ്റ്; ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം
പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ഒമ്പത് വിക്കറ്റ്; ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം
Share the news :
Sep 28, 2025, 5:21 pm GMT+0000
payyolionline.in
വിജയ്യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി
ഭർത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ അപകടം; സ്കൂട്ടറിൽ കണ്ടെയ്നര്‍ ..
Related storeis
കോഴിക്കോട് കോൺഗ്രസിന് തിരിച്ചടി, മേയർ സ്ഥാനാർത്ഥി വി എം വിനുവിന്റെ...
Nov 17, 2025, 3:11 pm GMT+0000
പയ്യോളിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Nov 17, 2025, 1:52 pm GMT+0000
ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷകൾ ഡിസംബർ 1...
Nov 17, 2025, 1:31 pm GMT+0000
സി.പി.എമ്മിന് തിരിച്ചടി; വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്ത...
Nov 17, 2025, 10:50 am GMT+0000
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചലച്ചിത്ര താരങ്ങൾക്കും ബോ...
Nov 17, 2025, 10:45 am GMT+0000
ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
Nov 17, 2025, 10:42 am GMT+0000
More from this section
ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമ...
Nov 17, 2025, 9:14 am GMT+0000
പയ്യോളി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു
Nov 17, 2025, 8:54 am GMT+0000
സ്വർണവില ഉച്ചക്ക് കൂടി
Nov 17, 2025, 8:33 am GMT+0000
പമ്പയില്‍ മുങ്ങുമ്പോള്‍ മൂക്കില്‍ വെള്ളം കയറരുതെന്ന് ആരോഗ്യവകുപ്പ്
Nov 17, 2025, 8:02 am GMT+0000
പെന്ഷന് വിതരണം വ്യാഴാഴ്ച മുതല്‍
Nov 17, 2025, 7:59 am GMT+0000
ചാർജർ അമിതമായി ചൂടാകുന്നുണ്ടോ? നിങ്ങളുടെ ചാർജർ വ്യാജനാണോ എന്ന് കണ്ട...
Nov 17, 2025, 7:58 am GMT+0000
ദില്ലി സ്ഫോടനം ; ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്...
Nov 17, 2025, 7:02 am GMT+0000
ഹണി ട്രാപ്പിൽ യുവ വ്യവസായിയുടെ ആത്മഹത്യ; യുവതിയും ഭ...
Nov 17, 2025, 6:57 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 26.8 ലക്ഷം വോട്ടര്‍മാര്‍
Nov 17, 2025, 6:37 am GMT+0000
ഇന്നും സ്വർണവില കുറഞ്ഞു
Nov 17, 2025, 6:23 am GMT+0000
ഡോക്ടറെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
Nov 17, 2025, 5:49 am GMT+0000
കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; നിരവധി വീടുകളില്‍ വെ...
Nov 17, 2025, 5:46 am GMT+0000
സൗദിയിൽ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 42 മരണം; ഒരാൾ...
Nov 17, 2025, 5:33 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം
Nov 17, 2025, 5:17 am GMT+0000
ആലുവയിൽ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു
Nov 17, 2025, 4:37 am GMT+0000
