ആരോഗ്യ മേഖലയുടെ വിഷന്‍ 2031 നയരേഖ; തിരുവല്ലയില്‍ ഇന്ന് നടക്കുന്ന സെമിനാറില്‍ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും

news image
Oct 14, 2025, 4:33 am GMT+0000 payyolionline.in

കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031 നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. ഇന്ന് തിരുവല്ലയില്‍ നടക്കുന്ന സെമിനാറിലാണ് വിഷയ അവതരണം നടക്കുക. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകളും സെമിനാറിന്റെ ഭാഗമായി നടക്കും. 2031 ല്‍ കേരള സംസ്ഥാനം രൂപീകരണമായിട്ട് 75 വര്‍ഷം പൂര്‍ത്തിയാകും. സംസ്ഥാനത്തെ ആരോഗ്യവും 75 വര്‍ഷം പിന്നിടുമ്പോള്‍ കൈവരിക്കേണ്ട നേട്ടങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണയായിരിക്കും സെമിനാര്‍ പകര്‍ന്നു നല്‍കുക. ആരോഗ്യ മേഖലയില്‍ 2016 മുതല്‍ നടപ്പിലാക്കി വരുന്ന സുപ്രധാന പദ്ധതികളും, കൈവരിച്ച നേട്ടങ്ങളും സെമിനാറില്‍ വിശകലനം ചെയ്യും.

നിലവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അപഗ്രഥിച്ച് അവയെ നേരിടുന്നതിനായുള്ള പദ്ധതികളും, ഭാവി വികസനത്തിനായുള്ള മാര്‍ഗരേഖകളും സെമിനാറില്‍ ആവിഷ്‌കരിക്കും. ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍’ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ അവതരിപ്പിക്കും. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകളാണ് 4 വേദികളിലായി സംഘടിപ്പിച്ചിട്ടുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

 

ജീവിതശൈലീ രോഗങ്ങളള്‍, മെഡിക്കല്‍ ഗവേഷണം, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖലയും കേരളത്തിന്റെ ആരോഗ്യ വികസന കാഴ്ച്ചപ്പാടുകളും, സാംക്രമികരോഗങ്ങള്‍ ഏകാരോഗ്യ പദ്ധതി, ട്രോമകെയര്‍, അത്യാഹിത പരിചരണം, ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം ഉത്പാദനം, ചികിത്സയുടെ ഭാവി, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളില്‍ രംഗത്തെ വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകുന്നേരം 3.30 മുതല്‍ ചര്‍ച്ചയുടെ ആശയ ക്രോഡീകരണം മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe