തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയമാണ് ദീപാവലി. ദീപാവലി നാളുകളില്‍ ഐശ്വര്യം വീട്ടിലേക്കു വരുമെന്നാണ് വിശ്വാസം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയെ വരവേല്‍ക്കാന്‍ വീടും പരിസരവും ഏറ്റവും വൃത്തിയായും മനോഹരമാക്കിയും ഇടുന്നത് പരമ്പരാഗതമായി അനുഷ്ഠിച്ചു വരുന്ന ശീലമാണ്. വീടിന്റെ മുക്കും മൂലയും തുടച്ചു മിനുക്കിയെടുത്ത് ദീപങ്ങള്‍ കൊണ്ട് പ്രകാശപൂരിതമാക്കി ഐശ്വര്യ ദേവതയെ വരവേല്‍ക്കാനുള്ള ശ്രമത്തിലാണ് ഈ നാളുകളില്‍ പലരും
വീട് ഡീപ് ക്ലീന്‍ ചെയ്യുന്ന ഈ സമയത്ത് ഓര്‍ത്തിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. വീട് വെറുതെ വൃത്തിയാക്കുക മാത്രമല്ല വീട്ടില്‍ അനാവശ്യമായി എന്തൊക്കെ ഉണ്ടെന്നുള്ളത് പരിശോധിക്കാനും കൂടിയുള്ള സമയമാണിത്, പ്രത്യേകിച്ച് അടുക്കളയില്‍. ആരോഗ്യത്തിന് ഹാനികരമായ നിരവധി വസ്തുക്കള്‍ മിക്ക വീടുകളുടെയും അടുക്കളയുടെ മൂക്കിലും മൂലയിലും കാണാം.
നിരഭദ്രവകരം എന്ന നമുക്ക് തോന്നുന്ന പല ദൈനംദിന വസ്തുക്കളും ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്. ദീപാവലി അടുത്തിരിക്കുന്നതിനാല്‍ ഇത്തരം വസ്തുക്കള്‍ ഏതാണെന്ന് മനസിലാക്കി അതുപേക്ഷിച്ച് വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ അത് ആരോഗ്യത്തിനും ഐശ്വര്യം വരുത്തും. ഈ ദീപാവലിക്ക് അടുക്കളയില്‍ ക്ലീനിങ് നടത്തുമ്പോള്‍ ഉപേക്ഷിക്കേണ്ട ചില സാധനങ്ങള്‍ ഉണ്ട്. അത് ഏതൊക്കെയാണ് നോക്കാം:
ശുദ്ധീകരിച്ച സസ്യ എണ്ണ ഇന്നത്തെ കാലത്ത് പാചകത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എണ്ണയാണ് റിഫൈന്‍ഡ് ഓയില്‍. വെളിച്ചെണ്ണയെ അപേക്ഷിച്ച് ഇതിന് വിലക്കുറവാണ്. എന്നാലിത് ശരീരത്തിന് പലതരം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഈ എണ്ണകള്‍ ദോഷം വരുത്തുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സസ്യ എണ്ണ ഉപേക്ഷിച്ച് വെളിച്ചെണ്ണ എന്ന ആരോഗ്യകരമായ ബദലിലേക്കു മടങ്ങണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
പായ്ക്ക് ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍ പാക്ക് ചെയ്ത് സുഗന്ധവ്യഞ്ജനങ്ങള്‍ വീട്ടില്‍ നിന്ന് ഉപേക്ഷിക്കണം. കാരണം ഇതില്‍ മായം കലരാനുള്ള സാധ്യത കൂടുതലാണ്. മാര്‍ക്കറ്റില്‍ പോയി നല്ല സുഗന്ധവ്യഞ്ജനങ്ങള്‍ നോക്കി തിരഞ്ഞെടുത്ത് വീട്ടില്‍ തന്നെ പൊടിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. പഴയ അലൂമിനിയം, നോണ്‍സ്റ്റിക് പാത്രങ്ങള്‍
പഴയ അലൂമിനിയം, നോണ്‍സ്റ്റിക് പാത്രങ്ങള്‍ അടുക്കളയില്‍ നിന്ന് ഉപേക്ഷിക്കണം. കാരണം ഇവയിലുള്ള കെമിക്കല്‍ കോട്ടിങ് ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അതിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. ഇത് ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിലേക്കും എത്തുന്നു. കാസ്റ്റ് അയണ്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങളാണ് പാചകം ചെയ്യാന്‍ ഏറ്റവും ആരോഗ്യകരം.
അലുമിനിയം ഫോയില്‍ ചൂടുള്ള ഭക്ഷണം അലൂമിനിയം ഫോയിലില്‍ പൊതിയുന്നത് അതില്‍ നിന്നുള്ള അലൂമിനിയം ഭക്ഷണപദാര്ത്ഥത്തിലേക്ക് പിടിക്കാന്‍ കാരണമാകും. ഇത് ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിനുള്ളിലും ചെല്ലുന്നു. ഭാവിയില്‍ അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് പ്ലാസ്റ്റിക് ബോക്സുകള്‍ പല വീടുകളിലും കുന്നുകൂടി കിടക്കുന്ന സാധനമാണ് പ്ലാസ്റ്റിക് ബോക്സുകള്‍. പലപ്പോഴും ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പ്ലാസ്റ്റിക് ബോക്സുകളില്‍ ആണ് ഭക്ഷണം കൊണ്ടുവരുന്നത്. ഇത് വീണ്ടും വീണ്ടും വീടുകളില്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കാരണം പ്ലാസ്റ്റിക്കില്‍ നിന്നുള്ള ദോഷകരമായ സംയുക്തങ്ങള്‍ ഭക്ഷണത്തിലേക്ക് ഒഴുകിയിറങ്ങും. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഗ്ലാസ് അല്ലെങ്കില്‍ സ്റ്റീല്‍ പാത്രങ്ങളാണ് ഭക്ഷണം സൂക്ഷിക്കാന്‍ ഏറ്റവും നല്ലത്.