തിക്കോടി:– തിക്കോടി ഗ്രാമപഞ്ചായത്ത് ബാലകലോത്സവം ഒക്ടോബർ 24,25 തീയതികളിലായി പാലൂർ എൽ. പി സ്കൂളിൽ അരങ്ങേറി. തിക്കോടി ഗ്രാമപഞ്ചായത്തിലെ 10 വിദ്യാലയങ്ങളിൽ നിന്നും 250 ഓളം വിദ്യാർത്ഥികൾ മാറ്റുരച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജമീലാസമദിന്റെ അധ്യക്ഷതയിൽ പ്രശസ്ത പിന്നണിഗായകൻ അജയ് ഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപിക വീണ ഗംഗാധരൻ സ്വാഗതം പറഞ്ഞു.മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ .പി.ഹസീസ് മുഖ്യാഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചെയർപേഴ്സൺ പ്രിനിലാ സത്യൻ,, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല കെ പി , വാർഡ് മെമ്പർമാരായ എൻ എം ടി അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, വി കെ അബ്ദുൾ മജീദ്, ജിഷ കാട്ടിൽ, വിബിഷ എം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, ബി പി സി രാഹുൽ മാസ്റ്റർ, കലോത്സവ ലോഗോ രൂപകല്പന ചെയ്ത ബി ആർ സി ട്രെയിനർ ഉദയേഷ് പി പി, ഹുസൈൻ മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് പ്രഭീഷ്.ഇ ചടങ്ങിന് നന്ദി പറഞ്ഞു.
ബാല കലോത്സവത്തിൽ തിക്കോടി എംഎൽപി സ്കൂൾ, തൃക്കോട്ടൂർ എയുപി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കു വെച്ചു. പുറക്കാട് സൗത്ത് എൽ പി സ്കൂൾ രണ്ടാം സ്ഥാനവും, വിദ്യാ സദനം മോഡൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. അറബിക്കലോത്സവത്തിൽ പുറക്കാട് നോർത്ത് എൽ പി സ്കൂൾ, തിക്കോടി എംഎൽപി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കുവെച്ചു. പാലൂർ എൽ പി സ്കൂൾ രണ്ടാം സ്ഥാനവും, വിദ്യാസദനം മോഡൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജമീല സമദ് ഉദ്ഘാടനം ചെയ്തു. ശ്രീമതി രശ്മി ,ആർ, രാമചന്ദ്രൻ കുയ്യണ്ടി, ജയകൃഷ്ണൻ ചെറുകുറ്റി, ബിനു കരോളി, വി ബിത ബൈജു, ഷിനിജ, ഷീബ പുൽപ്പാണ്ടി, സുവീഷ് പള്ളിത്താഴ, സൗജത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബിജുള സി ബി നന്ദി പറഞ്ഞു
