തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള വീടുകൾക്കാണ് പൂർണ ഇളവ്. ടെറസിൽനിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടാൻ പാടില്ലെന്നാണ് വ്യവസ്ഥ. ഷീറ്റിടാൻ പ്രത്യേക അനുമതിയോ ഫീസോ വേണ്ട.കെട്ടിടനിർമാണച്ചട്ടങ്ങളിൽ ഇത്തരം നിർമാണം ഇതുവരെ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ഷീറ്റിടുന്നത് പ്രത്യേക നിർമാണമായിക്കണ്ട് പല തദ്ദേശസ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ പെർമിറ്റ് ഫീസും നികുതിയും ഈടാക്കുന്നുണ്ട്. ഇതാണ് ചട്ടേഭദഗതിയിലൂടെ സർക്കാർ മാറ്റുന്നത്. കൂടുതൽ കെട്ടിടങ്ങൾക്ക് ഇളവ് *അപേക്ഷിച്ചാലുടൻ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് കിട്ടുന്ന വിഭാഗത്തിൽ കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തി. നിലവിൽ പരമാവധി 300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള രണ്ടുനിലവരെയുള്ള ഏഴുമീറ്റർ ഉയരമുള്ള വീടുകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവയുടെ ഏഴുമീറ്ററെന്ന ഉയരപരിധി ഒഴിവാക്കി. കെട്ടിട ഉടമ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് * വാണിജ്യവിഭാഗം കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റിന്റെ വിസ്തീർണം 100 ചതുരശ്രമീറ്ററിൽനിന്ന് 250 ആക്കി *ജി-ഒന്ന് വിഭാഗത്തിൽ 200 ചതുരശ്രമീറ്റർവരെ വിസ്തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വെള്ള, പച്ച കാറ്റഗറികളിലുള്ള വ്യവസായ ആവശ്യത്തിനുള്ളതുമായ എല്ലാ കെട്ടിടങ്ങൾക്കും അപേക്ഷിച്ചാലുടൻ പെർമിറ്റ് നൽകാനുള്ള ചട്ടങ്ങളും ഇളവുചെയ്തു പെർമിറ്റുകൾ നൽകാനെടുത്ത സമയം * 30 സെക്കൻഡിനുള്ളിൽ (സെൽഫ് സർട്ടിഫൈഡ്) – 81,212 * 24 മണിക്കൂറിൽ അനുവദിച്ച മറ്റ് കെട്ടിട നിർമാണ അനുമതി (സാധാരണ പെർമിറ്റ്)- 31,827 * 48 മണിക്കൂറിൽ (സാധാരണ പെർമിറ്റ്)-5012
- Home
- Latest News
- വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല
വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല
Share the news :
Oct 28, 2025, 9:14 am GMT+0000
payyolionline.in
വടകരയിലെ മധ്യവയസ്കന്റെ മരണം: ഒരാൾ അറസ്റ്റിൽ
നാദാപുരത്ത് കുട്ടിഡ്രൈവർമാരുടെ ഇരുചക്രവാഹന യാത്ര വർധിക്കുന്നു; അപകടവും
Related storeis
ജനുവരി ഒന്നു മുതൽ ബാങ്കിങ് മേഖലയിൽ പുതിയ മാറ്റങ്ങൾ, സീറോ ബാലൻസ് അക്...
Dec 16, 2025, 8:27 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Dec 16, 2025, 8:23 am GMT+0000
താമരശ്ശേരിയില്‍ ബസും കാറു കൂട്ടിയിടിച്ച് അപകടം ; മൂന്നു പേര്‍ക്ക് പ...
Dec 16, 2025, 7:24 am GMT+0000
ഇനി ഇൻസ്റ്റാഗ്രാം റീല്‍സിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രി...
Dec 16, 2025, 6:39 am GMT+0000
ജനവാസമേഖലയില്‍ കടുവ; 2 വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ചു
Dec 16, 2025, 6:37 am GMT+0000
മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും ...
Dec 16, 2025, 6:31 am GMT+0000
More from this section
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നെറ്റ്വര്‍ക്ക് തകരാര്‍; ടിക്കറ്...
Dec 16, 2025, 5:41 am GMT+0000
കീഴൂർ ആറാട്ട് ; ആചാരവരവുകൾ ഭക്തിസാന്ദ്രം
Dec 16, 2025, 4:43 am GMT+0000
രണ്ട് പേർ ഒഴികെ മറ്റാർക്കും ദിലീപിന്റെ സിനിമ കാണാൻ താൽപര്യം ഇല്ലായ...
Dec 15, 2025, 4:09 pm GMT+0000
എൺപതോളം ഉപാധികൾ, സുരക്ഷാ ഡെപ്പോസിറ്റായി മുൻകൂർ തുക; വിജയ്യുടെ ഈറോ...
Dec 15, 2025, 3:50 pm GMT+0000
നഗര തദ്ദേശ സ്ഥാപനങ്ങളിൽ 170 പുതിയ തസ്തികകളിലേക്ക് താൽക്കാലിക നിയമനം
Dec 15, 2025, 3:39 pm GMT+0000
വയനാട് കടുവയെ കണ്ട സംഭവം: രാത്രിയിലും നിരീക്ഷണം തുടരും
Dec 15, 2025, 3:20 pm GMT+0000
ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ; ജയ്...
Dec 15, 2025, 3:06 pm GMT+0000
പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ
Dec 15, 2025, 2:48 pm GMT+0000
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ ന...
Dec 15, 2025, 2:31 pm GMT+0000
മല കയറുന്നതിനിടെ വില്യപ്പള്ളി സ്വദേശി കുഴഞ്ഞുവീണു മരിച്ചു
Dec 15, 2025, 1:47 pm GMT+0000
കോഴിക്കോട് മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
Dec 15, 2025, 1:00 pm GMT+0000
ഓടിക്കൊണ്ടിരിക്കെ മാരുതി കാറിനു തീ പിടിച്ചു
Dec 15, 2025, 12:23 pm GMT+0000
ദില്ലിയിൽ കനത്ത പുകമഞ്ഞ്, കാഴ്ചപരിധി പൂജ്യം; താറുമാറായി റോഡ്, വ്യോമ...
Dec 15, 2025, 12:18 pm GMT+0000
സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേള...
Dec 15, 2025, 11:35 am GMT+0000
അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാ...
Dec 15, 2025, 11:29 am GMT+0000
