ആധാർ കാർഡ് ഉടമകൾക്ക് ആശ്വസിക്കാം. ഇന്ന്, നവംബർ 1 മുതൽ, ആധാർ പുതുക്കുന്നത് എളുപ്പത്തിലും സുഗമമായും ചെയ്യുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാറിൽ നിരവധി മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ആധാർ നിയമങ്ങൾ പ്രകാരം, ആധാർ സേവാ കേന്ദ്രം സന്ദർശിക്കാതെ തന്നെ നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ, മറ്റ് ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവ അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയും. ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസും മാറ്റി, പുതിയ നിയമങ്ങളുടെ ഭാഗമായി ആധാറുമായി പാൻ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യുഐഡിഎഐ വ്യക്തമാക്കുന്നു. ഇന്ന് മൂന്ന് പ്രധാന മാറ്റഹ്ങളാണ് ആധാർ ഉടമകൾ ശ്രദ്ധിക്കേണ്ടത്.ആധാർ പുതുക്കൽ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശമനുസരിച്ച്, ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ പോകാതെ തന്നെ ഇനി വീട്ടിലിരുന്ന് ആധാറിലെ പേര്, മേല്‍വിലാസം, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാം. ഈ മാറ്റങ്ങള്‍ക്കായി രേഖകള്‍ അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല. പാന്‍ കാര്‍ഡ് , റേഷന്‍ കാര്‍ഡ് , പാസ്പോര്‍ട്ട് തുടങ്ങിയ സര്‍ക്കാര്‍ ഡാറ്റാബേസുകളിലെ വിവരങ്ങളുമായി ബന്ധിപ്പിച്ച് യുഐഡിഎഐ സ്വയം വെരിഫൈ ചെയ്യും. ഇതോടെ അക്ഷയ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എന്നാല്‍ വിരലടയാളം, ഐറിസ് സ്കാന്‍ പോലുള്ള ബയോമെട്രിക് അപ്ഡേറ്റുകള്ക്ക് പഴയതുപോലെ സേവാ കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരും. പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധം പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് പ്രകാരം എല്ലാ പാന്‍ കാര്‍ഡ് ഉടമകളും ഡിസംബര്‍ 31-നകം ആധാറുമായി ലിങ്ക് ചെയ്യണം. ഈ തീയതിക്ക് ശേഷം ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി 1 മുതല്‍ നിഷ്ക്രിയമാക്കപ്പെടും. മ്യൂച്വല്‍ ഫണ്ടുകള്‍, ഡിമാറ്റ് അക്കൗണ്ടുകള്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇത് തടസ്സമായേക്കാം.ഫീസ് ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി വര്‍ദ്ധനവ് വരുത്തി 2028 സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ടത്തിലെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍. 2028 ഒക്ടോബര്‍ 1 മുതല്‍ അടുത്ത ഘട്ട വര്‍ദ്ധനവും നിലവില്‍ വരും. നിലവില്‍ 50 രൂപ ഈടാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ 75 രൂപ നല്‍കേണ്ടിവരും. 100 രൂപ ആയിരുന്നവയ്ക്ക് 125 രൂപയായും നിരക്ക് വര്‍ദ്ധിപ്പിച്ചു. 2028 ഒക്ടോബര്‍ 1 മുതല്‍ ഈ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിച്ച് 75 രൂപയുടെ സേവനങ്ങള്‍ക്ക് 90 രൂപയായും 125 രൂപയുടെ സേവനങ്ങള്‍ക്ക് 150 രൂപയായും നിരക്ക് വര്‍ധിക്കും
- Home
- Latest News
- ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ്ടതെല്ലാം
ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ്ടതെല്ലാം
Share the news :
Nov 1, 2025, 12:22 pm GMT+0000
payyolionline.in
അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂരിൽ മഠത്തും ഭാഗം തരിപ്പൂർ താഴ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
Related storeis
കോഴിക്കോട് കത്തിക്കുത്തിൽ യുവാവിന് പരിക്ക്, പ്രതിയെ തിരിച്ചറിഞ്ഞിട്...
Nov 2, 2025, 4:41 am GMT+0000
തിക്കോടി കുറ്റി വയലിൽ അജയൻ അന്തരിച്ചു
Nov 2, 2025, 3:07 am GMT+0000
പള്ളിക്കര മടിയാരി തങ്കം അമ്മ അന്തരിച്ചു
Nov 2, 2025, 3:04 am GMT+0000
അമേരിക്കയിൽ വൻ വായ്പ തട്ടിപ്പ്; ഇന്ത്യൻ വംശജൻ മുങ്ങിയത് 4000 കോടിയു...
Nov 1, 2025, 4:31 pm GMT+0000
മുലപ്പാൽ നെറുകയിൽ കയറി ഒന്നരവയസ്സുകാരൻ മരിച്ചു
Nov 1, 2025, 4:27 pm GMT+0000
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 78 ഗ്രാം എംഡിഎംഎയുമായി യുവാവ്...
Nov 1, 2025, 4:06 pm GMT+0000
More from this section
സാമ്പത്തിക തട്ടിപ്പ് കേസ്: അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷെർഷാദിനെ ...
Nov 1, 2025, 3:10 pm GMT+0000
ഫേസ്ബുക്കിന് സമാനമായി വാട്സ്ആപ്പിലും കവർ ഫോട്ടോ; പുതിയ ഫീച്ചർ വര...
Nov 1, 2025, 2:18 pm GMT+0000
അമ്മമാരെ തെരുവിലിറക്കിയവർ നന്നാകില്ല, പിണറായി ഒന്നോർത്തിരിക്കുന്നത...
Nov 1, 2025, 2:16 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്...
Nov 1, 2025, 1:49 pm GMT+0000
ഷാഫി പറമ്പിലിന് പരിക്കേറ്റ പേരാമ്പ്രയിലെ സംഘര്‍ഷം; പൊലീസിനെതിരെ കേ...
Nov 1, 2025, 1:41 pm GMT+0000
ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ...
Nov 1, 2025, 12:22 pm GMT+0000
അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
Nov 1, 2025, 12:04 pm GMT+0000
റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്...
Nov 1, 2025, 11:09 am GMT+0000
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ബി.എം.എസ്. പ്രവർത്...
Nov 1, 2025, 10:39 am GMT+0000
ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്, വീണ്ടും അപകട സാ...
Nov 1, 2025, 9:56 am GMT+0000
കാറുമായി 16കാരന്റെ പരാക്രമം; ഇടിച്ചത് ഒട്ടേറെ വാഹനങ്ങളിൽ, വയോധികയ്ക...
Nov 1, 2025, 9:45 am GMT+0000
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥ...
Nov 1, 2025, 8:30 am GMT+0000
കോഴിക്കോട് കക്കോടിയിൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണു; ഇതര സംസ്ഥാന...
Nov 1, 2025, 8:03 am GMT+0000
‘കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്’...
Nov 1, 2025, 7:44 am GMT+0000
ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച; പ്രധാനമന്ത്രി ഉദ്...
Nov 1, 2025, 7:41 am GMT+0000
