കുടുംബത്തെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കുള്ള പ്രതിമാസ ശമ്പള മാനദണ്ഡം നേരത്തെ പ്രഖ്യാപിച്ചതാണ് യുഎഇ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നിലവിൽ വന്നിരിക്കുകയാണ് ഐസിപിയെ ഉദ്ദരിച്ച് ‘ഖലീജ് ടൈംസ്’ ഉൾപ്പടെ നൽകിയ റിപ്പോർട്ടുകളിലൂടെ.
ഇതനുസരിച്ച് മക്കളെയും മാതാപിതാക്കളെയും യുഎഇയിൽ സന്ദശനത്തിന് കൊണ്ടുവരാൻ സ്പോൺസർ ചെയ്യുന്നയാൾക്ക് പ്രതിമാസം 4000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. സഹോദരങ്ങൾ, സ്വന്തം പേരക്കുട്ടികൾ, മുത്തച്ഛൻ, മുത്തശ്ശി എന്നിവരെയാണ് കൊണ്ടു വരുന്നതെങ്കിൽ 8000 ദിർഹമാണ് ശമ്പളം ഉണ്ടായിരിക്കേണ്ടത്. അമ്മാവൻ , ആന്റി, കസിൻ എന്നിവർക്കും ഇതേ ശമ്പള പരിധിയാണ്.
