തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎ ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഈ പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത് .
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു.പ്രസ്തുത ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം രാമകൃഷ്ണൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിപിന ടി.കെ.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിൻ രാജ് കെ കെ കൂടാതെ ബ്ലോക്ക് മെമ്പറായ എം പി ബാലൻ,അഷീദ നടുക്കാട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ സി.എ. നൗ -ഷാദ് ,സുലൈഖ ലത്തീഫ്,ജിഷ കിഴക്കെ മാടായി, നജില അഷ്റഫ്, സജിത വി.എം,എ കെ കുട്ടി കൃഷ്ണൻ, കുറ്റിയിൽ അബ്ദുൽ റസാഖ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ ബാലകൃഷ്ണൻ ,അബ്ദുൽ അസീസ്, ടി എം രാജൻ, എം. മൊയ്തീൻ, വാഴയിൽ കുഞ്ഞിരാമൻ, ശ്രീനിവാസൻ കൊടക്കാട് എന്നിവർ സംസാരിച്ചു.
LSGD അസിസ്റ്റൻറ് എൻജിനീയർ ശുഭ.പി. റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ കെ സ്വാഗതവും സ്വാഗതസംഘം കൺവീനർ എം പി ഷിബു നന്ദിയും അറിയിച്ചു
