കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ പരിസരത്ത് ‘സാഗർ കവജ് മോക്ഡ്രിൽ’ നടത്തുന്നതിന്റെ ഭാഗമായി മത്സ്യ തൊഴിലാളികൾക്കും, തീരപ്രദേശ വാസികൾക്കും ബോധവൽക്കരണ ക്ലാസും, കൊയിലാണ്ടി വി ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റ് നേതൃത്വത്തിൽ നേത്ര രോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു .

ക്യാമ്പ് എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഐ പി എസ്.എച്ച്.ഒ. ഷഹീർ ഉദ്ഘാടനം ചെയ്തു. എസ്.ഐ. കെസി പൃഥ്വിരാജ്, കടലോര ജാഗ്രത സമിതി പ്രസിഡണ്ട് യു കെ രാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എലത്തൂർ കോസ്റ്റൽ പോലിസ് സ്റ്റേഷനിലെ പോലീസ് , കോസ്റ്റൽ വാർഡന്മാർ, കടലോര ജാഗ്രത പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ മറ്റ് അനുബന്ധ തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തു.
