ചോമ്പാല : അഴിയൂർ ഗ്രാമ പഞ്ചായത്ത് ഇനി സി സി ടി വി നീരിക്ഷണത്തിൽ. പഞ്ചായത്തിലെ പ്രധാന ടൗണുകളിൽ അടക്കം 19 ക്യാമറകളാണ് സ്ഥാപിച്ചത്. അഴിയൂർ ചുങ്കം , മുക്കാളി, ചോമ്പാൽ ഹാർബർ, ചിറയിൽ പീടിക, കോറോത്ത് റോഡ്. അഴിയൂർ മനയിൽ മുക്ക് , കുഞ്ഞിപ്പള്ളിഎന്നിവ അടക്കമുള്ള നഗരങ്ങൾ ക്യാമറ കണ്ണിലാവും. 2024 – 25 വർഷത്തെ വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപ ചിലവാക്കിയാണിത് സ്ഥാപിച്ചത്. രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികുടാനും നിയമലംഘനം നടത്തുന്നത് തടയാനും ഇത് ഉപകരിക്കും.

കെ കെ രമ എം എൽ എ സിച്ച് ഓൺ കർമ്മം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ശശിധരൻ തോട്ടത്തിൽ, രമ്യ കരോടി, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, അനുഷ ആനന്ദസദനം, കെ ലീല , പി എം അശോകൻ , പ്രദീപ് ചോമ്പാല, ഫിറോസ് കാളാണ്ടി, പി കെ പ്രീത, കവിത അനിൽകുമാർ , സി എച്ച് അച്ചുതൻ നായർ , സാലിം പുനത്തിൽ, കെ.കെ സാവിത്രി, വി തൗസീഫ് എന്നിവർ സംസാരിച്ചു.
